റിയാദ്: ഹരിതപതാക കൈകളിലേന്തി, മുദ്രാവാക്യം വിളിച്ച് നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന് മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി റിയാദിലും ആഘോഷമാക്കി. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി എക്സിറ്റ് 18-ലെ യാനബി ഇസ്തറാഹയിലാണ് നടന്നത്. വനിതകളടക്കം നിരവധി പ്രവർത്തകർ പങ്കാളികളായി.
വനിത കെ.എം.സി.സി പ്രത്യേകം തയാറാക്കിയ കേക്ക് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് മുറിച്ചു പ്രവർത്തകർക്ക് വിതരണം ചെയ്തു. ടീം കരിവള, എൻകൊർ ഡാൻസ് അക്കാദമി കുട്ടികൾ അവതരിപ്പിച്ച ഒപ്പന ആകർഷകമായി. മുസ്ലിം ലീഗിെൻറ ചരിത്രം അനാവരണം ചെയ്തുകൊണ്ടുള്ള ക്വിസ് മത്സരത്തിന് സലിം ചാലിയം നേതൃത്വം നൽകി. മുനീർ മക്കാനി, ഷഫീഖ് പരപ്പനങ്ങാടി, നിഷാദ് കണ്ണൂർ, അബ്ദുൽ അസീസ് പെരിന്തൽമണ്ണ, സൈഫു വളക്കൈ എന്നിവർ ഗാനങ്ങൾ ആലപിച്ചു.
എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് അബ്ദുൽ മജീദ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. ട്രഷറർ യു.പി. മുസ്തഫ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കബീർ വൈലത്തൂർ, കെ.ടി. അബൂബക്കർ, മുജീബ് ഉപ്പട, അലി വയനാട്, റസാഖ് വളക്കൈ, റഹ്മത്ത് അഷ്റഫ്, ജസീല മൂസ എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജലീൽ തിരൂർ സ്വാഗതവും സെക്രട്ടറി അബ്ദുൽ മജീദ് കാളമ്പാടി നന്ദിയും പറഞ്ഞു. ഹാഷിഫ് കുണ്ടായിത്തോട് ഖിറാഅത്ത് നടത്തി. സിദ്ധീഖ് കോങ്ങാട്, ഷംസു പെരുമ്പട്ട, നൗഷാദ് ചാക്കീരി, സഫീർ പറവണ്ണ, സിദ്ധീഖ് തുവ്വൂർ, അബ്ദുറഹ്മാൻ ഫറോക്ക്, അക്ബർ വേങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.