ജിദ്ദ: അഫ്ഗാനിസ്ഥാനിൽ സമാധാനം ലക്ഷ്യമിട്ട് മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) വിളിച്ചുകൂട്ടിയ സമ്മേളനം മക്കയിൽ ആരംഭിച്ചു. അഫ്ഗാനിസ്ഥാനിലെ പാർട്ടികൾ തമ്മിൽ അനുരഞ്ജനം കൈവരിക്കുക, പോരാട്ടം അവസാനിപ്പിച്ച് സമാധാനം ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് സൗദി അറേബ്യയുടെ ആഭിമുഖ്യത്തിലുമാണ് മക്ക ഹറമിന് സമീപമുള്ള ഹിൽട്ടൽ ഹോട്ടലിൽ 'അഫ്ഗാനിസ്ഥാനിൽ സമാധാന പ്രഖ്യാപനം' എന്ന തലക്കെട്ടിൽ സമ്മേളനം സംഘടിപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ ആരംഭിച്ച സമ്മേളനത്തിൽ അഫ്ഗാനിസ്ഥാനിലെയും പാക്കിസ്താനിലെയും മുതിർന്ന ഉദ്യോഗസ്ഥരും പണ്ഡിതന്മാരും പെങ്കടുത്തു. മുസ്ലിം സമൂഹത്തിലെ സംഘടനകൾക്കുള്ളിലെ എല്ലാ തർക്കങ്ങളും അഭിപ്രായവിത്യാസങ്ങളും പരിഹരിക്കുന്നതിന് മുസ്ലിം വേൾഡ് ലീഗിെൻറ മേൽനോട്ടത്തിൽ നടത്തിവരുന്ന ശ്രമങ്ങൾ വ്യക്തമാക്കുന്നതാണ് അഫ്ഗാനിസ്ഥാനിനെയും പാകിസ്താനിലെയും പ്രമുഖ പണ്ഡിതന്മാരെ ഒരു മേശക്കുചുറ്റും ഇരുത്തി മക്കയിൽ ആരംഭിച്ച അഫ്ഗാൻ സമാധാന പ്രഖ്യാപന സമ്മേളനം.
ഉദ്ഘാടന സമ്മേളനത്തിൽ മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഇൗസ, പാകിസ്താൻ മതകാര്യ മന്ത്രി ഡോ. നൂറുൽ ഹഖ് ഖാദിരി, അഫ്ഗാനിസ്ഥാൻ ഹജ്ജ്, വഖഫ്, ഗൈഡൻസ് മന്ത്രി ശൈഖ് മുഹമ്മദ് കാസിം ഹലീമി, ഇരു രാജ്യങ്ങളിലെയും മുതിർന്ന പണ്ഡിതർ എന്നിവർ പെങ്കടുത്തു. കൂടാതെ സൗദിയിലെ പാകിസ്താൻ അംബാസഡർ ലെഫ്റ്റനൻറ് ജനറൽ ബിലാൽ അക്ബർ, സൗദിയിലെ അഫ്ഗാൻ അംബാസഡർ അഹ്മദ് ജാവിദ് മുജദ്ദിദി, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.െഎ.സിയിലെ പാകിസ്താൻ, അഫ്ഗാൻ സ്ഥിരപ്രതിനിധികളായ അംബാസഡർ റിദ്വാൻ സഇൗദ് ശൈഖ്, ഡോ. ഷഫീഖ് സ്വമീം എന്നിവരും സന്നിഹിതരായിരുന്നു.
അഞ്ച് സെഷനുകളായാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഇസ്ലാമിലെ സമാധാനം, സഹിഷ്ണുത, മിതത്വം, അനുരഞ്ജനം, മനുഷ്യെൻറ അന്തസും ജീവിതവും നിലനിർത്തുന്നതിന് ഇസ്ലാമിെൻറ സമീപനം, പ്രാദേശിക സമാധാനത്തിെൻറയും സുരക്ഷയുടെയും പ്രധാന്യം, സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സമാധാന ശ്രമങ്ങളെ പിന്തുണക്കുന്നതിനും പണ്ഡിതന്മാരുടെ പങ്ക് എന്നീ വിഷയങ്ങളിൽ പ്രമുഖ പണ്ഡിതന്മാർ സംസാരിക്കും. സമ്മേളനത്തിെൻറ അവസാനത്തിൽ അന്തിമ പ്രസ്താവനയും അഫ്ഗാനിസ്ഥാനിലെ സമാധാന പ്രഖ്യാപനവും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.