റിയാദ്: കൊടുങ്ങല്ലൂർ എക്സ്പാർട്ടിയേറ്റ്സ് അസോസിയേഷൻ (കിയ) സംഘടിപ്പിക്കുന്ന 'മുസ്രിസ് സ്റ്റാർനൈറ്റ് 2022' കലാസാംസ്കാരിക പരിപാടിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.
ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബാബു കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ അബ്ദുസ്സലാം പരിപാടിയെ കുറിച്ച് വിശദീകരിച്ചു. സെപ്റ്റംബർ 29ന് റിയാദ് അൽഹൈറിലെ അൽഉവൈദ ഫാമിലാണ് പരിപാടി. സിനി സ്റ്റാർ സിങ്ങർ രഞ്ജിനി ജോസ്, സിനിമ നടിയും ഡാൻസറുമായ കൃഷ്ണപ്രഭ, നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി, ശ്യാംലാൽ കോഴിക്കോട്, മനോജ് എന്നിവർ എന്നിവർ പങ്കെടുക്കും.
പോസ്റ്റർ പ്രകാശനച്ചടങ്ങിന് ജയൻ കൊടുങ്ങല്ലൂർ, ഷുക്കൂർ നെസ്റ്റോ, മെഹബൂബ് എടവിലങ്ങ്, ഷാജി വെമ്പല്ലൂർ, സൈഫ് അഴിക്കോട്, ബാബു നിസാർ, അയൂബ്, മുസ്‌തഫ എന്നിവർ നേതൃത്വം നൽകി.സെക്രട്ടറി യഹ്‌യ കൊടുങ്ങല്ലൂർ സ്വാഗതവും ഷാനവാസ് എറിയാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.