അൽ ഖോബാർ: മലർവാടി അൽ ഖോബാർ ടീം ഗൾഫ് ദർബാർ ഹാളിൽ കുട്ടികൾക്കായി ടാലൻറ് സംഘടിപ്പിച്ചു. പ്രാർഥനയോടെ തുടങ്ങിയ പരിപാടിയിൽ ലഹരിക്കെതിരെയുള്ള റാലി, ക്വിസ്, കുട്ടികളുടെ വിവിധ സർഗപരിപാടികൾ എന്നിവ അരങ്ങേറി. തുടർന്ന് മലർവാടി നടത്തിയ വിവിധ പരിപാടികളുടെ സമ്മാന വിതരണം നടന്നു. തനിമ ആക്ടിങ് പ്രസിഡൻറ് നൂറുദ്ദീൻ, തനിമ വനിതവിഭാഗം പ്രസിഡൻറ് റൂഹി ബാനു എന്നിവർ അതിഥികളായിരുന്നു.
45ഓളം കുട്ടികൾ പങ്കെടുത്ത പരിപാടിക്ക് മലർവാടി കോഓഡിനേറ്റർ പി.ടി. അഷ്റഫ്, മെന്റർമാരായ ഷജീർ, അൽമു, നിസാർ, ഉനൈസ്, ശുഹൂദ്, കുഞ്ഞി മുഹമ്മദ്, നാദിറ, റാഫിയാ, അയ്നു നുഹ, നെഷ്വാ, സൈറ, മനീഷ, ആദില എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.