കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് സഹായമായി കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്). തെരഞ്ഞെടുപ്പിൽ 400 സന്നദ്ധപ്രവർത്തകർ പങ്കെടുക്കുമെന്ന് കെ.ആർ.സി.എസ് വ്യക്തമാക്കി. രാജ്യത്തെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കുന്ന 26 സ്കൂളുകളിൽ വളന്റിയർമാരുടെ സാന്നിധ്യമുണ്ടാകുമെന്ന് കെ.ആർ.സി.എസ് ബോർഡ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു.
വോട്ട് രേഖപ്പെടുത്താൻ പ്രായമായവരെയും പ്രത്യേക പരിഗണനയുള്ള വ്യക്തികളെയും സന്നദ്ധപ്രവർത്തകർ സഹായിക്കും. തെരഞ്ഞെടുപ്പിന് മുമ്പ് വളന്റിയർമാർക്ക് പരിശീലനം നൽകും. തെരഞ്ഞെടുപ്പ് ദിവസം അവർ ഇക്കാര്യം ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അൽ ഹസാവി പറഞ്ഞു. തെരഞ്ഞെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കെ.ആർ.സി.എസ് മറ്റ് സ്ഥാപനങ്ങളുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ തെരഞ്ഞെടുപ്പുകളിലും വേട്ടർമാർക്ക് സഹായവുമായി കെ.ആർ.സി.എസ് വളന്റിയർമാർ രംഗത്തുണ്ടായിരുന്നു. ഏപ്രിൽ നാലിനാണ് രാജ്യത്ത് അടുത്ത തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.