യാംബു: അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ വർണാഭമായ പരിപാടികളോടെ സൗദി ദേശീയദിനം ആഘോഷിച്ചു. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതിയ വിവിധ പരിപാടികൾ ശ്രദ്ധേയമായിരുന്നു. സ്കൂൾ ബോയ്സ് വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അധ്യാപകൻ ശിഹാബുദ്ദീൻ പാലോളി, വിദ്യാർഥികളായ ലുഖ്മാൻ അഹ്മദ്, അബ്ദുൽ മുഈസ്, അബ്ദുല്ല അഖീൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് അഫ്ഫാൻ, ശയാൻ ഖാൻ, അയ്മൻ ശൈഖ്, കാണിഷ് വേളൻ, മുഹമ്മദ് റിഹാൻ, അഹ്മദ് സാബിർ, തൽഹ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിവിധ ക്ലാസുകളിലെ വിദ്യാർഥികളുടെ ഗ്രൂപ്പുകൾ നടത്തിയ സൗദി ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സൗദിയെക്കുറിച്ചുള്ള ക്വിസ് എന്നിവ ആഘോഷപരിപാടിക്ക് പൊലിമ നൽകി. പ്രിൻസിപ്പൽ കാപ്പിൽ ഷാജിമോൻ സമാപന പ്രസംഗം നടത്തി.
സ്കൂൾ ഹെഡ് ബോയ് ഓസ്റ്റിൻ ബിജു സ്വാഗതവും വളന്റിയർ ക്യാപ്റ്റൻ മുസ്തഫ അഹ്മദ് നന്ദിയും പറഞ്ഞു. ബോയ്സ് സെക്ഷൻ അഡ്മിനിസ്ട്രേഷൻ മാനേജർ മുസാഹിദ് ഖാലിദ് അൽ റഫാഇ, സ്കൂൾ ബോയ്സ് സെക്ഷൻ ഹെഡ് മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകരായ അബ്ദുൽ അസീസ്, അനീസുദ്ദീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗേൾസ് വിഭാഗത്തിന്റെ പ്രധാനവേദിയിൽ വൈവിധ്യമാർന്ന കലാവൈജ്ഞാനിക പരിപാടികൾ അരങ്ങേറി.
അഡ്മിനിസ്ട്രേഷൻ മാനേജർ ഖുലൂദ് അൽ അഹ് മദി, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ പി.എം. ഫാഇസ, ആഇഷ ഉബൈദ് അബ്ദുല്ല അൽ ഹർബി എന്നിവർ സംസാരിച്ചു. തൽഹ ബിൻ നവാസ്, ജുവൈരിയ ഖാൻ, മീര മഹ്മൂദ് ഹംദി, സന അബ്ദുൽ ഖുദ്ദൂസ്, സപ്ന അഹ്മദ്, മനാഹൽ ഇഖ്ബാൽ എന്നിവർ വിവിധ പരിപാടികൾ നടത്തി. വിവിധ ക്ലാസുകളിലെ വിദ്യാർഥിനികളുടെ ഗ്രൂപ്പുകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാസാംസ്കാരിക പ്രകടനങ്ങൾ, ഫ്ലാഷ് മോബ് തുടങ്ങിയവ ആഘോഷത്തിന് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.