റിയാദ്: ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളിലും ഓൺലൈൻ സ്റ്റോറുകളിലും ഏർപ്പെടുത്തിയ വിലക്കിഴിവ് ഓഫറുകൾ നിരീക്ഷിക്കുന്നത് തുടരുന്നതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഓഫറുകളും കിഴിവുകളും നിരീക്ഷിക്കാൻ സൂപ്പർവൈസറി ടീമുകളുണ്ട്. ഇവർ സ്വീകരിച്ച നടപടികൾ വാണിജ്യ മന്ത്രാലയം വിശദീകരിച്ചു. മുൻകാലയളവിലെ വിലകളുടെ പട്ടിക എടുത്ത് നിലവിൽ കിഴിവുള്ള ഉൽപന്നങ്ങളുടെ വില പരിശോധിക്കുന്നത് നടപടികളിലുൾപ്പെടുന്നു.
പ്രഖ്യാപിക്കുന്നതിന് മുമ്പും ശേഷവും വിലകളുടെയും കിഴിവ് പരിശോധിക്കുന്നതിന് പുറമെയാണിത്. കിഴിവുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഉൽപന്നങ്ങളുടെ പട്ടിക പരിശോധിക്കുന്നതും നടപടിക്രമങ്ങളിൽ ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം പറഞ്ഞു.
തുടർച്ചയായി സന്ദർശനം നടത്തുകയും വരുന്ന പരാതികൾ കൈകാര്യം ചെയ്യലും അന്തിമ കോടതി വിധികൾ പുറപ്പെടുവിച്ച സ്ഥാപനങ്ങളുടെ മേൽ ഇളവുകളുടെ ലംഘനങ്ങൾക്കുള്ള പിഴകൾ നടപ്പാക്കലും നടപടികളിലുൾപ്പെടും. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഡിസ്കൗണ്ട് ഏർപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.
സ്ഥാപനത്തിന് വിലക്കിഴിവ് ലൈസൻസ് നേടുകയും അത് വ്യക്തമായി പ്രദർശിപ്പിക്കുകയും വിലയിളവ് നൽകുന്ന ഉൽപന്നങ്ങളിൽ പ്രൈസ് ടാഗ് സ്ഥാപിക്കുകയും കിഴിവിന് മുമ്പും ശേഷവുമുള്ള വില എഴുതുകയും ചെയ്യുന്നത് നിബന്ധനകളാണ്. ലൈസൻസ് ബാർകോഡ് സ്കാൻ ചെയ്താൽ വിലക്കിഴിവിന്റെ സാധുത ഉറപ്പുവരുത്താനാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.