ശരീഫാ ബീവി

സന്ദർശന വിസയിലെത്തിയ ആലുവ സ്വദേശിനി റിയാദിൽ നിര്യാതയായി

റിയാദ്‌: സന്ദർശന വിസയിൽ റിയാദിലുള്ള മക്കളുടെ അടുത്തെത്തിയ മലയാളി വയോധിക നിര്യാതയായി. ആലുവ മടത്തിമൂല സ്വദേശി, പരേതനായ മൊയ്തീൻ ബാവയുടെ ഭാര്യയും റിയാദിലെ തനിമ, പ്രവാസി വെൽഫെയർ നേതാക്കളുമായ അംജദ് അലി, അഡ്വ. ഷാനവാസ് എന്നിവരുടെ മാതാവുമായ ശരീഫാ ബീവി (86) ആണ് മരിച്ചത്.

മൂന്ന് മാസമായി മക്കളോടൊപ്പം റിയാദിലുണ്ട്. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശുമൈസിയിൽ താമസിക്കുന്ന ഇളയ മകൻ ഷാനവാസിന്റെ വസതിയിൽ വച്ചായിരുന്നു മരണം. ഒ.എം. റഹീം, സൈനബ, ഷാജി, പരേതനായ നാസർ എന്നിവരാണ് മറ്റു മക്കൾ. മരുമക്കൾ: റംല, അബ്ദുസ്സലാം, നൂർജഹാൻ, ഷീന, ആയിശ, സിനി. ഖബറടക്കം റിയാദിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.