റിയാദ്: മലയാളി യുവാവ് റിയാദിൽ വാഹനാകപടത്തിൽ മരിച്ചു കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ (37) കാർ മറിഞ്ഞാണ് മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് 70 കിലോമീറ്ററകലെ മുസാഹ്മിയയില്നിന്ന് റിയാദിലേക്ക് വരുന്ന വഴി വാദി ലബൻ എന്ന സ്ഥലത്ത് വെച്ചാണ് അപകടം ഉണ്ടായത്. ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്.
കഴിഞ്ഞ എട്ടുവര്‍ഷമായി റിയാദ് ബദീഅയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്യുന്ന മണികണ്ഠന്‍ മുസാഹ്മിയയിലുള്ള സ്‌പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരികയായിരുന്നു. കാസർകോട് കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. രാമചന്ദ്രന്‍, കുഞ്ഞി കൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക എന്നിവരാണ് സഹോദരങ്ങള്‍. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.