കോഴിക്കോട്​ സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: മലയാളി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി. കോഴിക്കോട്​ മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാൻ (52) ആണ് ഷറഫിയയിലെ താമസസ്ഥലത്ത്​ വ്യാഴാഴ്​ച രാവിലെ​ മരിച്ചത്​. ജിദ്ദ സനാഇയയിൽ യുനൈറ്റഡ് കർട്ടൂൺ ഇൻഡസ്​ട്രീസ്​ കമ്പനിയിൽ 28 വർഷത്തോളമായി ജോലി ചെയ്യുന്നു. നിലവിൽ പ്രീ പ്രൊഡക്ഷൻ മാനേജർ​.

പിതാവ്: പരേതനായ ഹംസ. മാതാവ് പാത്തേയ്കുട്ടി. ഭാര്യ: നസീമ. മക്കൾ: ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ: സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Tags:    
News Summary - native of Kozhikode died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.