കോഴിക്കോട്​ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ജിദ്ദ: ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായ മാവൂർ പാറമ്മൽ തലക്കുമരം പറമ്പിൽ മുഹമ്മദ് മൈസാ​െൻറ (52) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. വെള്ളിയാഴ്ച മാവൂർ പാറമ്മൽ വലിയ ജുമാമസ്ജിദ് ഖബറിസ്ഥാനിലാണ് ഖബറടക്കം നടത്തിയത്.

പിതാവ്: പരേതനായ ഹംസ. മാതാവ്: പാത്തേയ്കുട്ടി. ഭാര്യ: നസീമ. മക്കൾ: ഷബിൽ, ഫർഹാൻ, ഫിദ ഫാത്തിമ. മരുമകൻ: സാജിദ് (എടവണ്ണപ്പാറ). സഹോദങ്ങൾ: സക്കരിയ, ഷംസാദ് ബീഗം, ബൽക്കീസ്. ജിദ്ദ സനാഇയയിൽ യുനൈറ്റഡ് കർട്ടൂൺ ഇൻഡസ്​ട്രിയൽ സ്​റ്റീൽ കമ്പനിയിൽ 28 വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. കമ്പനിയിൽ പ്രീ പ്രൊഡക്ഷൻ മാനേജരായി ജോലിയിലിരിക്കെയാണ് അന്ത്യം.

Tags:    
News Summary - native of Kozhikode died in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.