അൽ അഹ്സ: ഹൃദയാഘാതം മൂലം മലയാളി മരിച്ചു. അൽ അഹ്സയിലെ ഹുഫൂഫിന് സമീപം മുനൈസിലയിൽ മലപ്പുറം അരീക്കോട് കുനിയിൽ സ്വദേശി ഇയ്യക്കാട്ടിൽ അരവിന്ദനാണ് (56) മരിച്ചത്. ആഗസ്റ്റ് എട്ടിനാണ് നാട്ടിൽ പോകാൻ ടിക്കറ്റെടുത്ത് യാത്രക്ക് ഒരുങ്ങിയിരിക്കുന്നതിനിടയിലാണ് അരവിന്ദന്റെ ആസ്മിക വിയോഗം. ആറ് മാസം മുമ്പ് ഹൃദയത്തിന് ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വന്നതാണ് അരവിന്ദൻ. മരപ്പണിക്കാരൻ കൂടിയായ അരവിന്ദൻ കഴിഞ്ഞ 30 വർഷത്തോളമായി സ്പോൺസറുടെ കൂടെ നിർമാണ മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്നു. അമ്മയും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന നിർധന കുടുംബത്തിലെ ഏക അത്താണിയായിരുന്നു.
അരവിന്ദന്റെ ആകസ്മിക നിര്യാണത്തിൽ അൽ അഹ്സ ഒ.ഐ.സി.സി അനുശോചിച്ചു. ഹുഫൂഫ് അൽ ജാഫർ ജനറൽ ആശുപത്രി മോർച്ചറിയിലുള്ള മൃതശരീരം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാൻ അൽ അഹ്സയിലെ സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.