സനു മഠത്തിൽ നവയുഗം കുടുംബസഹായ ഫണ്ട് മന്ത്രി ചിഞ്ചുറാണി ഭാര്യ മിനിക്ക് കൈമാറുന്നു
ദമ്മാം: ഹൃദയാഘാതംമൂലം ദമ്മാമിൽ നിര്യാതനായ നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി അംഗവും ദല്ല മേഖല കമ്മിറ്റി പ്രസിഡൻറും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന സനു മഠത്തിലിെൻറ കുടുംബത്തിന് നവയുഗത്തിന്റെ സാമ്പത്തിക സഹായം കൈമാറി. സനുവിന്റെ കുടുംബത്തിനുള്ള അടിയന്തര സഹായമായി നവയുഗം പ്രവർത്തകർ ശേഖരിച്ച ഫണ്ട്, തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴിയിലുള്ള സനുവിന്റെ വീട്ടിലെത്തി മന്ത്രി ജെ. ചിഞ്ചുറാണി സനുവിെൻറ ഭാര്യ മിനിക്ക് കൈമാറി. നവയുഗം നേതാക്കളായ ശ്രീകുമാർ വെള്ളല്ലൂർ, ഹുസൈൻ കുന്നിക്കോട്, ഉണ്ണി മാധവം, അബ്ദുൽകലാം, എ.ആർ. അജിത്ത്, നിസാർ കുന്നിക്കോട്, ബക്കർ, അമീർ, പ്രവാസി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് എ. സുലൈമാൻ, പ്രവാസി ഫെഡറേഷൻ നേതാക്കളായ രാധാകൃഷ്ണൻ, വിജിത്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും രാധാമണി അമ്മയുടെയും മകനാണ് മരിച്ച സനു. പ്ലസ് ടൂ വിദ്യാർഥിയായ മൃദുൽ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.