ജി​ദ്ദ ന​വോ​ദ​യ മ​ക്ക ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ ഫ്ര​ൻ​ഡ്സ് എ​ഫ്.​സി ജു​മൂം ടീം ​ട്രോ​ഫി​യു​മാ​യി

ന​വോ​ദ​യ മ​ക്ക ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്: ഫ്ര​ൻ​ഡ്സ് എ​ഫ്.​സി ജു​മൂം ജേ​താ​ക്ക​ൾ

മ​ക്ക: ജി​ദ്ദ ന​വോ​ദ​യ മ​ക്ക ഏ​രി​യ ക​മ്മി​റ്റി ജു​മൂം അ​ൽ​ബ​ർ​ഷ സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ഫ്ര​ൻ​ഡ്സ് എ​ഫ്.​സി ജു​മൂം ജേ​താ​ക്ക​ളാ​യി. 12 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ ന​ഹ​ർ അ​ൽ റ​യാ​ൻ ബി.​എ​ഫ്.​സി ജി​ദ്ദ​യെ ഏ​ക​പ​ക്ഷീ​യ​മാ​യ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്താ​ണ് ഫ്ര​ൻ​ഡ്സ് എ​ഫ്.​സി ജു​മൂം ജേ​താ​ക്ക​ളാ​യ​ത്.

ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഫ്ര​ൻ​ഡ്സ് എ​ഫ്.​സി ജു​മൂ​മി​ലെ ജാ​ഫ​ർ പാ​പ്പി​ച്ചി​യും മി​ക​ച്ച സ്റ്റോ​പ്പ​ർ ബാ​ക്കാ​യി ശി​ഹാ​ബ് ജു​മൂ​മും, മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി ബി.​എ​ഫ്.​സി ജി​ദ്ദ​യു​ടെ ഫ​സ​ൽ ചി​റ്റ​ങ്ങാ​ട​നും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ന​വോ​ദ​യ മ​ക്ക ഏ​രി​യ പ്ര​സി​ഡ​ന്റ് റ​ഷീ​ദ് ഒ​ല​വ​ക്കോ​ട് ടൂ​ർ​ണ​മെ​ന്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഫ്രാ​ൻ​സി​സ് ച​വ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ശി​ഹാ​ബു​ദ്ദീ​ൻ കോ​ഴി​ക്കോ​ട്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ബ​ഷീ​ർ നി​ല​മ്പൂ​ർ, ഏ​രി​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഷാ​ഹു​ൽ ഹ​മീ​ദ് വ​ട​ക്കു​ഞ്ചേ​രി, റാ​ഫി മേ​ലാ​റ്റൂ​ർ, ബു​ഷാ​ർ ചെ​ങ്ങ​മ​നാ​ട് എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

നൗ​ഫ​ൽ മ​ണ്ണാ​ർ​ക്കാ​ട് സ്വാ​ഗ​ത​വും അ​ൻ​സാ​ർ താ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - navodaya football tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.