ജിദ്ദ: ജിദ്ദ നവോദയയുടെ 30ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി സഫ ഏരിയ കമ്മിറ്റിക്ക് കീഴിലെ ഖുലൈസ് യൂനിറ്റ് സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടന്നു. ലാലു വേങ്ങൂർ ഉദ്ഘാടനം ചെയ്തു. അൻസിഫ് അധ്യക്ഷത വഹിച്ചു. ഉനൈസ് മോങ്ങം, ഹംസ വലിയ പറമ്പിൽ എന്നിവർ പ്രമേയം അവതരിപ്പിച്ചു. യൂനിറ്റ് സെക്രട്ടറി റഫീഖ് കൂറ്റനാട് പ്രവർത്തന റിപ്പോർട്ടും റാസിഖ് തവനൂർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് ജലീൽ 17 അംഗ പുതിയ കമ്മിറ്റി പാനൽ അവതരിപ്പിച്ചു. രക്ഷാധികാരി ജുനൈസ്, കേന്ദ്ര കമ്മിറ്റി അംഗം മുജീബ്, ഏരിയ ജീവകാരുണ്യ കൺവീനർ ബഹാവുദ്ദീൻ, കമ്മിറ്റി അംഗം അനീത് എബ്രഹാം എന്നിവർ സംസാരിച്ചു. ഷഹീർ സ്വാഗതവും റഫീഖ് കൂറ്റനാട് നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: അൻസിഫ് (പ്രസി.), സമദ് പട്ടാമ്പി, ഉനൈസ് മോങ്ങം (വൈസ് പ്രസി.), റഫീഖ് കൂറ്റനാട് (സെക്ര), മുസ്തഫ ഉള്ളന്നൂർ, ലത്തീഫ് അരയാലൻ (ജോ. സെക്ര), ഷഹീർ കൊല്ലം (ട്രഷ), ഹംസ വലിയ പറമ്പിൽ (കൺ, ജീവകാരുണ്യം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.