ജിദ്ദ: വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജിദ്ദ നവോദയ സഫ ഏരിയക്ക് കിഴിലുള്ള വിവിധ യൂനിറ്റുകൾ മുഖേന സ്വരൂപിച്ച സംഖ്യ കൈമാറി. ബിരിയാണി, സ്ക്രാപ് ചലഞ്ചിലൂടെയും സംഭാവന രൂപത്തിലും സമാഹരിച്ച 10,045 റിയാൽ തുകയാണ് ജിദ്ദ നവോദയ സെൻട്രൽ കമ്മിറ്റി ട്രഷറർ സി.എം അബ്ദുറഹ്മാന് സഫ ഏരിയയിലെ മുതിര്‍ന്ന പ്രവർത്തകൻ സി.എം മുജീബുറഹ്മാൻ അത്തിക്കൽ ജിദ്ദ നവോദയ കേന്ദ്ര ഓഫിസില്‍ വെച്ച് കൈമാറിയത്.
ചടങ്ങിൽ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, ഏരിയ പ്രസിഡന്റ് ജലീൽ, ബഹാവുദ്ദീൻ, റഷീദ്, റഫീഖ് ഫുള്ളായിൽ, ഇർഫാൻ, ഖുലൈസ് യൂനിറ്റ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു. സഹകരിച്ച എല്ലാവര്ക്കും നവോദയ സഫ ഏരിയ കമ്മിറ്റി ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.