നവോദയ ശിഫ യൂനിറ്റ് സ്വരൂപിച്ച അനൂബ് കുടുംബ സഹായനിധി ഭാരവാഹികളിൽനിന്ന് ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജി ഏറ്റുവാങ്ങുന്നു
റിയാദ്: മസ്തിഷ്കാഘാതം സംഭവിച്ച് മരിച്ച റിയാദിൽ പ്രവാസിയായിരുന്ന കണ്ണൂർ മുണ്ടേരി ഏച്ചൂർ സ്വദേശി അനൂബിന്റെ കുടുംബത്തെ സഹായിക്കാൻ നവോദയ സാംസ്കാരികവേദി ശിഫ യൂനിറ്റ് സ്വരൂപിച്ച ധനസഹായം കൈമാറി.
ശിഫയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ യൂനിറ്റ് ഭാരവാഹികളിൽനിന്ന് ജീവകാരുണ്യ കമ്മിറ്റി കൺവീനർ ബാബുജി ഏറ്റുവാങ്ങി. ഇത് ഏതാനും ദിവസങ്ങൾക്കുളളിൽ പ്രദേശത്തെ സി.പി.എം ഘടകം വഴി കുടുംബത്തിനെത്തിക്കുമെന്ന് ബാബുജി അറിയിച്ചു.
നവോദയ ശിഫ യൂനിറ്റ് അംഗമായിരുന്നു അനൂബ്. ഹൃദയാഘാതത്തെ തുടർന്ന് മസ്തിഷ്കാഘാതം ബാധിച്ച് ആഴ്ചകളോളം അനൂബ് ശുമൈസി കിങ് സുഊദ് ആശുപത്രിയിൽ ചികിത്സക്ക് വിധേയനായെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ വർഷം നവംബറിലാണ് മരിച്ചത്. ഭാര്യ ദിവ്യയും മക്കളായ ആയുഷ്, അപർണ എന്നിവരും അടങ്ങുന്നതാണ് കുടുംബം. ധനസഹായം കൈമാറുന്ന ചടങ്ങിൽ യൂനിറ്റ് ഭാരവാഹികളായ അനീഷ്, സുരേഷ്, അജിത്, ഫിറോസ്, ശ്രീകേഷ്, വിജയൻ, കേന്ദ്ര ജനറൽ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, കമ്മിറ്റി അംഗങ്ങളായ അനിൽ പിരപ്പൻകോട്, കുമ്മിൾ സുധീർ, അബ്ദുൽ കലാം, മനോഹരൻ, ശ്രീരാജ്, ബിജു എന്നിവർ പങ്കെടുത്തു. ശിഫയിൽ മുൻകാല പ്രവാസിയായിരുന്ന ഷാജിയുടെ മകൻ ആദിൽ ഷാജിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. റിയാദിലാണ് ആദിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ചത്. ബംഗളുരുവിലുണ്ടായ ബൈക്കപകടത്തിലാണ് വിദ്യാർഥിയായ ആദിൽ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.