റിയാദ്: ഇസ്രായേൽ കൊടും ക്രൂരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നവോദയ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം രേഖപ്പെടുത്തി. ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യക്ക് ആദരാഞ്ജലിയർപ്പിച്ചശേഷം ആരംഭിച്ച യോഗത്തിൽ ഫലസ്തീൻ ജനത പതിറ്റാണ്ടുകളായി അനുഭവിക്കുന്ന സയണിസ്റ്റ് അക്രമങ്ങളെ കുറിച്ച് കുമ്മിൾ സുധീർ വിവരിച്ചു. സ്വന്തം ഭൂമിയിൽ ജീവിക്കാനുള്ള ഒരു ജനതയുടെ അവകാശത്തെ നിഷേധിക്കുന്ന സാമ്രാജത്വ-സയണിസ്റ്റ് കൂട്ടുകെട്ട് എല്ലാ മനുഷ്യാവകാശങ്ങളെയും നിന്ദിച്ചുകൊണ്ടാണ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൂട്ടക്കുരുതിക്ക് ഇരയാക്കുന്നത്.
നിലവിൽ പ്രഖ്യാപിച്ച വെടിനിർത്തൽ സ്വാഗതാർഹമാണ്. പക്ഷേ, അവയുടെ ആയുസ്സ് എത്രയെന്നത് ആശങ്കപ്പെടുത്തുന്നുണ്ട്. ഈ കൂട്ടക്കുരുതിക്ക് ഇസ്രായേൽ എന്നതുപോലെ അമേരിക്കയും തുല്യപങ്കാളികളാണ്. ഇസ്രായേൽ ക്രൂരത അവസാനിപ്പിക്കുക, ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം എന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുകൾ ഉയർത്തിയും ഫലസ്തീൻ അനുകൂല മുദ്രാവാക്യം ഉയർത്തിയുമാണ് യോഗം അവസാനിച്ചത്. നവോദയ സെക്രട്ടറി രവീന്ദ്രൻ, പ്രസിഡൻറ് ബാലകൃഷ്ണൻ, ബാബുജി, കലാം, മനോഹരൻ, ഗ്ലാഡ്സൺ, സഹീർ, ഷാജു പത്തനാപുരം, അരുൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.