റിയാദ്: ബത്ഹ ഗുറാബി, കേരള മാർക്കറ്റ് ഏരിയയിലെ കൂട്ടായ്മയായ ഫൗണ്ടേഷൻ ഓഫ് റിയാദ് മാർക്കറ്റ് അഡ്വന്റേർസ് (ഫോർമ) കൂട്ടായ്മ സംഘടിപ്പിക്കുന്ന ഒന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെൻറിന് തുടക്കമായി. അസീസിയ ഹരാജിന് സമീപമുള്ള അസിസ്റ്റ് ഫുട്ബാൾ അക്കാദമി ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ടൂർണമെൻറ് ചെയർമാൻ ഇഖ്ബാൽ പൂക്കാട് സ്വാഗതവും ചീഫ് കോഓഡിനേറ്റർ ഫൈസൽ പാഴൂർ നന്ദിയും പറഞ്ഞു.
വിശിഷ്ടാതിഥി സൗദി നാഷനൽ റഫറി അംഗം അലി അൽ ഖഹ്താനി ഉദ്ഘാടനം ചെയ്തു. ടൂർണമെൻറ് കൺവീനർ സിദ്ദീഖ് എടത്തിൽ അധ്യക്ഷത വഹിച്ചു. ബാബു മഞ്ചേരി, നിസാർ കാരാട്ടിൽ, പി.കെ. നൗഷാദ്, കെ.പി. സജീർ, സി.കെ. ഫസൽ, സുധീഷ് മൽബ്രീസ്, അസ്കർ കെൽകോ, ശാലു മൽബ്രീസ് എന്നിവർ സംസാരിച്ചു. ശേഷം അലി അൽ ഖഹ്താനി കിക്ക്ഓഫ് കർമം നിർവഹിച്ചു.
റാശി (മൻദൂബ് എഫ്.സി), റിസ്വി (മൽബ്രീസ് എഫ്.സി), ജാബി (മൽബ്രീസ് എഫ്.സി), ഷറഫാസ് (റിയാദ് എഫ്.സി), ഫാസിൽ റഹ്മാൻ (കെൽകോ എഫ്.സി), ഷഹൽ (ഗുറാബി എഫ്.സി), ജെസിൽ (ഇലക്ട്രോൺ എഫ്.സി) ഫാസിൽ (ഇലക്ട്രോൺ എഫ്.സി) എന്നിവർ വിവിധ മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ചായി സൂം പ്ലസ് സ്പോൺസർ ചെയ്ത സമ്മാനത്തിന് അർഹരായി. അൽ റയാൻ പോളിക്ലിനിക്കാണ് ടൂർണമെൻറിലെ മെഡിക്കൽ ടീം സപ്പോർട്ട് ചെയ്യുന്നത്.
അസ്കർ കെൽകോ, അസ്ഹർ വള്ളുവമ്പ്രം, അസ്ലം പുറക്കാട്ടിരി, റഹീസ് കോളിയാട്ട്, നിസാർ കാരാട്ടിൽ, പി.കെ. നൗഷാദ്, സഫീർ കരുവാരക്കുണ്ട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ആഷിഖ് കെൽകോ, സുഹൈൽ പൊന്നേരി, പി.ടി. ഹാരിസ്, ടി. മുഹമ്മദ് ഫസൽ, ജുനൈസ് ചീരങ്ങൻ, സുധീഷ് വടശ്ശേരി, എം.കെ. ബിന്യാമിൻ, ഷെഫീഖ് സോൺകോം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.