ജിദ്ദ: പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷൻ പദ്ധതിയുടെ അഞ്ചാംഘട്ടത്തിൽ സൗദിയിൽനിന്നുള്ള ആദ്യ ഷെഡ്യൂൾ പുറത്തുവന്നു. ആഗസ്റ്റ് ഒന്ന് മുതൽ 12 വരെ സ്പൈസ് ജെറ്റ്, ഇൻഡിഗോ വിമാനങ്ങളുടെ ഷെഡ്യൂൾ മാത്രമാണ് നിലവിൽ വന്നത്. രണ്ടു വിമാന കമ്പനികളുടേതുമായി ആകെ 16 ഷെഡ്യൂളുകളാണ് പ്രഖ്യാപിച്ചത്.
ഇതിൽ 10 സർവിസുകളും കേരളത്തിലേക്കാണ്. റിയാദിൽനിന്ന് അഞ്ചും ജിദ്ദയിൽനിന്ന് മൂന്നും സർവിസുകൾ കോഴിക്കോട്ടേക്കും റിയാദിൽനിന്നും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ സർവിസുകൾ വീതവുമുണ്ട്. കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും സ്‌പൈസ് ജെറ്റാണ് ഓപ്പറേറ്റ് ചെയ്യുന്നത്.
റിയാദിൽനിന്ന് മുംബൈ, ഹൈദരാബാദ്, ലഖ്നൗ, ഡൽഹി എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ വിമാനങ്ങളാണ് സർവിസുകൾ നടത്തുന്നത്. പുതിയ ഷെഡ്യൂളിൽ ദമ്മാമിൽനിന്ന് വിമാന സർവിസുകളില്ല. കേരളത്തിലേക്ക് 1100 റിയാലും മറ്റു സംസ്ഥാനങ്ങളിലേക്ക് 1330 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫിസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. എന്നാൽ, യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ഓരോ സർവിസുകളും പുറപ്പെടുന്ന തീയതിയുടെ മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മാത്രമേ അതാത് സർവിസിലേക്കുള്ള ടിക്കറ്റ് വിൽപ്പന ആരംഭിക്കുകയുള്ളൂവെന്നും ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു. എയർലൈൻസ് കമ്പനികളുടെ ഓഫിസ് വിലാസം താഴെ കൊടുക്കുന്നു.
സ്‌പൈസ് ജെറ്റ് എയർലൈൻസ്:
റിയാദ് - അൽമഹ യുനൈറ്റഡ് ട്രാവൽ, ഇൻറർസിറ്റി ഹോട്ടലിന് എതിർവശം, ജരീർ സ്ട്രീറ്റ്, മലസ് ഡിസ്ട്രിക്റ്റ്.
ജിദ്ദ - അൽമഹ യുനൈറ്റഡ് ട്രാവൽ, സറാഫി മെഗാ മാൾ, തഹ്‌ലിയ സ്ട്രീറ്റ്, അൽഫൈസലിയ ഡിസ്ട്രിക്റ്റ്.
ഇൻഡിഗോ എയർലൈൻസ്:
റിയാദ് - ഡനാറ്റ ട്രാവൽ സെൻറർ, 16 അൽശബാൻ പ്ലാസ, തക്കസ്സുസി സ്ട്രീറ്റ്.
അൽഖോബാർ - ഡനാറ്റ ട്രാവൽ സെൻറർ, കിങ് അബ്ദുൽ അസീസ് റോഡ് ക്രോസ് 21, ധാരഹ്.
ജിദ്ദ - ഡനാറ്റ ട്രാവൽ സെൻറർ, സറാഫി മെഗാ മാൾ, തഹ്‌ലിയ സ്ട്രീറ്റ്, അൽഫൈസലിയ ഡിസ്ട്രിക്റ്റ്.
വിശദമായ വിമാന ഷെഡ്യൂൾ:
തീയയതി, എയർലൈൻസ്, വിമാന നമ്പർ, പുറപ്പെടുന്ന സ്ഥലം, ഇറങ്ങുന്ന സ്ഥലം
ആഗസ്റ്റ് 01 ഇൻഡിഗോ 6E 8774 റിയാദ് മുംബൈ
ആഗസ്റ്റ് 02 ഇൻഡിഗോ 6E 8776 റിയാദ് ഹൈദരാബാദ്
ആഗസ്റ്റ് 03 സ്‌പൈസ്‌ജെറ്റ് SG 9934 റിയാദ് കോഴിക്കോട്
ആഗസ്റ്റ് 03 ഇൻഡിഗോ 6E 8772 റിയാദ് ലക്‌നൗ
ആഗസ്റ്റ് 04 സ്‌പൈസ്‌ജെറ്റ് SG 9936 റിയാദ് കോഴിക്കോട്
ആഗസ്റ്റ് 04 ഇൻഡിഗോ 6E 8774 റിയാദ് മുംബൈ
ആഗസ്റ്റ് 05 സ്‌പൈസ്‌ജെറ്റ് SG 9938 റിയാദ് കോഴിക്കോട്
ആഗസ്റ്റ് 05 ഇൻഡിഗോ 6E 8768 റിയാദ് ഡൽഹി
ആഗസ്റ്റ് 06 സ്‌പൈസ്‌ജെറ്റ് SG 9940 റിയാദ് കോഴിക്കോട്
ആഗസ്റ്റ് 07 സ്‌പൈസ്‌ജെറ്റ് SG 9942 ജിദ്ദ കോഴിക്കോട്
ആഗസ്റ്റ് 07 ഇൻഡിഗോ 6E 8768 റിയാദ് ഡൽഹി
ആഗസ്റ്റ് 08 സ്‌പൈസ്‌ജെറ്റ് SG 9944 റിയാദ് കൊച്ചി
ആഗസ്റ്റ് 09 സ്‌പൈസ്‌ജെറ്റ് SG 9946 റിയാദ് തിരുവനന്തപുരം
ആഗസ്റ്റ് 10 സ്‌പൈസ്‌ജെറ്റ് SG 9948 ജിദ്ദ കോഴിക്കോട്
ആഗസ്റ്റ് 11 സ്‌പൈസ്‌ജെറ്റ് SG 9950 റിയാദ് കോഴിക്കോട്
ആഗസ്റ്റ് 12 സ്‌പൈസ്‌ജെറ്റ് SG 9952 ജിദ്ദ കോഴിക്കോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.