ദമ്മാം: ‘പുതിയകാല വായന’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ദമ്മാം സിറ്റി സെക്ടർ ടേബിൾടോക് സംഘടിപ്പിച്ചു. ‘ബെറ്റർ വേൾഡ് ബെറ്റർ ടുമോറോ’ എന്ന സന്ദേശത്തിൽ ഐ.സി.എഫ് രാജ്യാന്തര തലത്തിൽ നടത്തിവരുന്ന മാനവ വികസന വർഷത്തിന്റെ ഭാഗമായി നടക്കുന്ന റീഡ് ആൻഡ് ലീഡ് കാമ്പയിനോട് അനുബന്ധിച്ചായിരുന്നു പരിപാടി. മാറിയ കാലത്തെ വായന ഉരുപ്പടികൾ, വായനയുടെ തെരഞ്ഞെടുപ്പ്, പ്രവാസവും വായനയും, ഫലപ്രദ വായനയുടെ രാഷ്ട്രീയം തുടങ്ങി പുതിയകാല വായനയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും ചർച്ചയും നടന്നു.
ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങൾ ഷെൽഫിൽ ഉണ്ടായിരിക്കുക എന്നതിൽ ഒതുങ്ങുന്നതാകരുത് വായനയെന്നും ഡിജിറ്റൽ കാലത്തെ വായനയെ സ്വീകരിക്കാൻ വിമുഖത കാണിക്കേണ്ടതില്ലെന്നും സംഗമം അഭിപ്രായപ്പെട്ടു. വായനയുടെ തെരഞ്ഞെടുപ്പ് പ്രധാനമാണ്. പ്രവാസം സൃഷ്ടിക്കുന്ന ബഹുസാംസ്കാരിക പരിസരം തന്നെ വായനയുടെതും അനുഭവങ്ങളുടെതുമാണ്. വായനയിലൂടെ അറിവ് സമ്പാദനമല്ല, മനുഷ്യപക്ഷ രാഷ്ട്രീയം പേറാനുള്ള ഊർജവും ഊക്കുമാണ് സ്വാംശീകരിച്ചെടുക്കാൻ കഴിയേണ്ടതെന്നും ടേബിൾടോക് അഭിപ്രായപ്പെട്ടു.
അഷറഫ് ചാപ്പനങ്ങാടി കീ നോട്ട് അവതരിപ്പിച്ചു. ഐ.സി.എഫ് ഇൻറർനാഷനൽ കൗൺസിൽ സെക്രട്ടറി സലീം പാലച്ചിറ, മുനീർ തോട്ടട, അഹ്മദ് നിസാമി, സബൂർ പുറത്തീൽ, സകീറുദ്ദീൻ മന്നാനി ചടയമംഗലം, സിദ്ദീഖ് ഇർഫാനി കുനിയിൽ എന്നിവർ സംസാരിച്ചു. മുസ്തഫ മുക്കൂട് ചർച്ച സംഗ്രഹിച്ചു. സലാം സഖാഫി, മിദ്ലാജ് ഹാദി, നൂറുൽ അമീൻ തങ്ങൾ, സ്വലാഹുദ്ദീൻ, ലത്തീഫ് ഹാജി വെന്നിയൂർ, നസീർ പറപ്പൂർ എന്നിവർ സംബന്ധിച്ചു. യൂസുഫ് പറമ്പിൽ പീടിക, നൗഷാദ് പുതിയങ്ങാടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.