റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍

റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങള്‍

ജിദ്ദ: റിയാദിലും ജിദ്ദയിലും പുതിയ വിമാനത്താവളങ്ങൾ നിർമിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി നിർമിക്കുന്ന വിമാനത്താവളങ്ങൾ വഴി പ്രതിവർഷം 10 കോടി യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കും. ടൂറിസം മേഖലയുടെ വളർച്ചയും നിരവധി തൊഴിലവസരങ്ങളും പദ്ധതി വഴി ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ ഗതാഗത സംവിധാനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നടപ്പാക്കിവരുന്ന പദ്ധതികളുടെ ഭാഗമായാണ് വിമാനത്താവളങ്ങൾ നിർമിക്കുന്നത്.

പ്രധാന നഗരങ്ങളായ റിയാദിലും ജിദ്ദയിലും വിമാനത്താവളങ്ങൾ നിർമിക്കുന്നതിനുള്ള പ്രാരംഭനടപടികൾക്ക് തുടക്കം കുറിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) പ്രസിഡന്‍റ് അബ്ദുൽ അസീസ് അൽദുഅയലിജ് പറഞ്ഞു. റിയാദിൽ നടക്കുന്ന ഏവിയേഷൻ ഫോറത്തിലാണ് ഗാക പ്രസിഡന്‍റ് പ്രഖ്യാപനം നടത്തിയത്. പദ്ധതി വഴി ടൂറിസം മേഖലയുടെ വികസനവും നിരവധി തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു. ഇതിനു പുറമേ ജി.ഡി.പി വളർച്ചയിൽ വ്യോമയാന മേഖലയുടെ സംഭാവന നിലവിലുള്ളതിന്‍റെ മൂന്നിരട്ടിയായി ഉയർത്തുന്നതിനും ലക്ഷ്യമിടുന്നു.

സൗദിയിൽ കനത്ത ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

ജിദ്ദ: വെള്ളി-മുതൽ തിങ്കൾ വരെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കനത്ത ചൂടും കാറ്റും അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാലാവസ്ഥ വ്യതിയാനം രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ പ്രകടമായിട്ടുണ്ട്. പലയിടത്തും നല്ല ഉഷ്ണവും പൊടിക്കാറ്റും അനുഭവപ്പെടുന്നതായി റിപ്പോർട്ടുണ്ട്. കാലാവസ്ഥക്കനുസരിച്ച് ആരോഗ്യസംരക്ഷണത്തിന് ഒരുക്കങ്ങൾ കൈക്കൊള്ളാനും മുന്നൊരുക്കങ്ങൾ നടത്താനും ജാഗ്രത കാണിക്കണമെന്നും കേന്ദ്രം അഭ്യർഥിച്ചു. ഔദ്യോഗികമായ കാലാവസ്ഥ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ അതനുസരിച്ചുള്ള സുരക്ഷയൊരുക്കുന്നതിൽ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - New airports in Riyadh and Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.