ദമ്മാം: വെസ്കോസ മലയാളി അസോസിയേഷൻ പുതിയ പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കോവിഡ് മാനദണ്ഡം പാലിച്ച് സന്തോഷിെൻറ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് പുതിയ ഭാരവാഹികളെ െതരഞ്ഞെടുത്തത്. കെ.പി. പ്രിജി (പ്രസി.), സദര്‍ സുലൈമാന്‍ (വൈ. പ്രസി.), സി. നാഗേന്ദ്രൻ (ജന. സെക്ര.), ഷാജി കുമാർ (സെക്ര.), ശ്യാം കുമാർ (ട്രഷ.), ദാസ്ദേവ് ശശി (ജോ. ട്രഷ.), വിജോയി ബാഹുലേയൻ, ജോഷി ജോർജ്, സാംസൺ പ്രിൻസ്, ഷിബിൻ ശശിധരൻ, പി.ജെ. ബർജീസ് മുനവർ, ഫൈസൽ അബ്ദുൽ സലാം (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. ഈ വർഷത്തെ ഓഡിറ്റർ ആയി കെ.യു. സാജുവിനേയും തെരഞ്ഞെടുത്തു. സന്തോഷ് കുമാറാണ് രക്ഷാധികാരി. യോഗത്തിന് സെബിൻ സ്വാഗതവും അസിം നന്ദിയും പറഞ്ഞു. സംഘടന കഴിഞ്ഞ കാലങ്ങളില്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അവശത അനുഭവിച്ച കുടുംബങ്ങൾക്ക് ആശ്വാസം നല്കുന്നതായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. തുടര്‍ന്നും ജീവകാരുണ്യ മേഖലയില്‍ കൂടുതൽ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് പുതിയ കമ്മിറ്റി ലക്ഷ്യം െവക്കുന്നതെന്നും അവർ വ്യക്തമാക്കി. അംഗങ്ങളില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കൂടുതൽ പുസ്തകങ്ങൾ ഉൾപ്പെടുത്തി വിപുലീകരിക്കും. ഒരു ഡയാലിസിസ് യൂനിറ്റ് സ്പോൺസർ ചെയ്യാനുള്ള അവസരം കിഫ്ബിയുമായി ചേർന്ന് ഒരുക്കിയതിനാൽ ആ സംരംഭത്തിൽ വെസ്കോസ പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.