കഅ്ബക്ക് ഇന്ന് പുതിയ കിസ്വ അണിയിക്കും

ജി​ദ്ദ: ക​അ്​​ബ​ക്ക് ബു​ധ​നാ​ഴ്​​ച പു​തി​യ പു​ട​വ (കി​സ്​​വ) അ​ണി​യി​ക്കും. ഇ​തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​വും പൂ​ർ​ത്തി​യാ​യി. ഫാ​ക്​​ട​റി​യി​ൽ​നി​ന്ന്​ പു​തി​യ കി​സ്​​വ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്കം ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​​ ലോ​ജി​സ്​​റ്റി​ക്‌​സ് സേ​വ​ന വ​കു​പ്പും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്​.

പ്ര​ത്യേ​ക ട്ര​ക്കി​ലാ​ണ്​ കി​സ്​​വ എ​ത്തി​ക്കു​ന്ന​ത്. ട്ര​ക്കി​ന​കം അ​ണു​മു​ക്ത​മാ​ക്കു​ന്ന ജോ​ലി​യും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. കി​സ്​​വ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ട​യി​ൽ അ​തി​െ​ന സം​ര​ക്ഷി​ക്കു​ന്ന​തി​നും കീ​റു​ക​യോ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യോ ചെ​യ്യാ​തി​രി​ക്കാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്. സു​ര​ക്ഷ വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യി​ലാ​ണ്​ പു​തി​യ കി​സ്​​വ മ​ക്ക ഹ​റ​മി​ലെ​ത്തി​ക്കു​ക.

പ്ര​ധാ​ന വാ​ഹ​ന​ത്തി​നൊ​പ്പം അ​ടി​യ​ന്ത​ര ആ​വ​ശ്യ​ത്തി​ന്​ ഉ​പ​യോ​ഗി​ക്കാ​ൻ മ​റ്റൊ​രു വാ​ഹ​ന​വും ഒ​രു മൊ​ബൈ​ൽ വ​ർ​ക്​​ഷോ​പ്പും കൂ​ടെ​യു​ണ്ടാ​കും. കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​ കി​സ്​​വ​ സ​മു​ച്ച​യ​ത്തി​ൽ​നി​ന്ന്​ വി​ദ​ഗ്​​ധ​രെ​യും ത​യ്യ​ൽ​ക്കാ​രെ​യും ഹ​റ​മി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ ര​ണ്ട് ബ​സു​ക​ളും കി​സ്​​വ ക​മ്മി​റ്റി​യെ കൊ​ണ്ടു​പോ​കാ​ൻ കാ​റു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - new cloth for kaba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.