ജിദ്ദ: ജീവകാരുണ്യ സംഘടനയായ പ്രവാസി മലയാളി ഫൗണ്ടേഷെൻറ പ്രവര്‍ത്തനങ്ങള്‍ ജിദ്ദയില്‍ എകോപിപ്പിക്കുന്നതിനായി പ്രഥമ ജിദ്ദ സെൻട്രൽ കമ്മിറ്റി കോഓഡിനേറ്ററായി ജിബിൻ സമദ് കൊച്ചിയെ സൗദി നാഷനൽ കമ്മിറ്റി നിശ്ചയിച്ചു. റിയാദിലെ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യമായിരുന്ന ജിബിൻ സമദ് റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയായി സ്തുത്യർഹ സേവനം കാഴ്ചവെച്ച വ്യക്തിത്വമാണ്. ജോലി ആവശ്യാർഥം ജിദ്ദയിലേക്ക് സ്ഥലം മാറിയതുകൊണ്ടാണ് ഇദ്ദേഹത്തെ ജിദ്ദ കോഓഡിനേറ്ററായി നിശ്ചയിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. സൗദി അറേബ്യ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്ന കൊച്ചി കൂട്ടായ്മയുടെ പ്രസിഡന്റ്, കോവിഡ് കാലത്ത് വിവിധ സംഘടന പ്രവർത്തകരുടെ സംയുക്ത പ്രവർത്തന വേദിയായ റിയാദ് ഹെൽപ് ഡെസ്ക് അംഗം, റിയാദ് മ്യൂസിക് ക്ലബ്, റിയാദ് ടാക്കീസ് എന്നീ സംഘടനകളിൽ സജീവ സാന്നിധ്യം തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. നാഷനൽ എക്സാമിനേഷൻ ബോർഡ് ഓഫ് സേഫ്റ്റി, ഹെൽത്ത് മാനേജ്മന്റ് ബിരുദം നേടിയ ഇദ്ദേഹം സ്വകാര്യ കമ്പനിയുടെ ജിദ്ദ ശാഖയിൽ ആരോഗ്യ സുരക്ഷ മേധാവിയായി ജോലിചെയ്തു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.