റിയാദ്: റിയാദിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളിന് പുതിയ ഭരണസമിതി നിലവിൽ വന്നു. പഴയ ഭരണസമിതിയുടെ കാലാവധി ഇൗ വർഷം മാർച്ചിൽ അവസാനിച്ചിരുന്നു. തുടർന്ന് പുതിയ ഭരണസമിതി തെരഞ്ഞെടുപ്പിനായി സ്കൂൾ രക്ഷാധികാരിയായ ഇന്ത്യൻ അംബാസഡർ രക്ഷിതാക്കളിൽ നിന്ന് നാമനിർദേശം ക്ഷണിച്ചിരുന്നു.
ലഭിച്ച നാമനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജൂലൈയിൽ പുതിയ ഭരണസമിതി രൂപവത്കരിച്ചതായാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. പുതിയ മാനേജിങ് കമ്മിറ്റി നിലവിൽ വന്ന വിവരം കഴിഞ്ഞ ദിവസം സ്കൂളിെൻറ വെബ്സൈറ്റിലൂടെയാണ് പുറത്തുവിട്ടത്. ഹൈദരാബാദ് സ്വദേശിയായ തജമ്മുൽ അബ്ദുൽ ഖാദറാണ് പുതിയ ചെയർമാൻ. മലയാളിയായ ഡോ. ജിപി വർഗീസും ഏഴംഗസമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഡോ. ജുവൈരിയ ജമീൽ, ഡോ. നാസറുൽ ഹഖ്, ഡോ. കനകരാജൻ, പെരിയസ്വാമി കോടി, ശ്രീഹർഷ കൂടുവല്ലി വിജയകുമാർ എന്നിവരാണ്മറ്റംഗങ്ങൾ. സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ സിസ്റ്റം അനലിസ്റ്റാണ് ചെയർമാനായി നിയമിതനായ തജമ്മുൽ അബ്ദുൽ ഖാദർ. മലയാളിയായ ജിപ്പി വർഗീസ് റിയാദ് കിങ് സഉൗദ് ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ കോളജ് ഒാഫ് നഴ്സിങ്ങിൽ ലക്ചററാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.