ദമ്മാം: ഇന്ത്യൻ നാഷനൽ ലീഗിന്റെ പ്രവാസി ഘടകമായ ഐ.എം.സി.സി 2023-‘24 വർഷത്തേക്കുള്ള പുതിയ സൗദി നാഷനൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. സൈദ് കള്ളിയത്ത് (റിയാദ്, പ്രസി.), ഇസ്ഹാഖ് തയ്യിൽ, അബ്ബാസ് ബേക്കൽ, സജിമോൻ മക്ക, മുസ്തഫ നല്ലടം ജിസാൻ (വൈ. പ്രസി), ഹനീഫ് അറബി (ഖോബാർ, ജന. സെക്ര), റാഷിദ് കോട്ടപ്പുറം (ഓർഗ. സെക്ര), ശിഹാബ് വടകര (അൽഅഹ്സ), അഫ്സൽ കാട്ടാമ്പള്ളി (റിയാദ്), മുഹമ്മദ് ഗസ്നി (ജോ. സെക്ര), സൈനുദ്ദീൻ അമാനി (ജിസാൻ, ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
എക്സിക്യുട്ടിവ് മെംബർമാരായി സാദിഖ് ഇരിക്കൂർ, ഹാരിസ് എസ്.എ ഏരിയപ്പാടി, ഇർഷാദ് കളനാട്, ബഷീർ ചേളാരി, ഇഖ്ബാൽ പണിയക്കര, മുഹമ്മദ് വി.എം തൃശൂർ, മുനീർ കോട്ടക്കൽ, റസാഖ് പടനിലം, സൂപ്പി കെ. ഷാനവാസ് എന്നിവരെയും തെരഞ്ഞെടുത്തു. സൗദിയിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ള 23 അംഗ കമ്മിറ്റിയാണ് നിലവിൽ വന്നത്. സൂം ഓൺലൈൻ വഴി ചേർന്ന ദേശീയസമിതി യോഗം മന്ത്രിയും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറുമായ അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.
ഐ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി. ഖത്തർ ഐ.എം.സി.സി പ്രസിഡൻറ് ഇല്യാസ് മട്ടന്നൂർ, ദുബൈ ഐ.എം.സി.സി ജനറൽ സെക്രട്ടറി സഫ്വാൻ ഏരിയാൽ, സൗദി ഐ.എം.സി.സി നേതാക്കളായ സൈദ് കള്ളിയത്ത്, ബഷീർ ചേളാരി, സൈനുദ്ദീൻ അമാനി, മുഹമ്മദ് ഗസ്നി, സജിമോൻ, ഹാരിസ് എസ്.എ ഏരിയപ്പടി തുടങ്ങിയവർ സംസാരിച്ചു.
ദേശീയസമിതിയിൽ തെരഞ്ഞെടുത്ത പുതിയ സൗദി ഐ.എം.സി.സി കമ്മിറ്റിയുടെ ഭാരവാഹികളെ യോഗത്തിൽ മന്ത്രിയും ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറുമായ അഹമ്മദ് ദേവർകോവിൽ പ്രഖ്യാപിച്ചു. ഹനീഫ് അറബി യോഗം നിയന്ത്രിച്ചു. റാഷിദ് കോട്ടപ്പുറം സ്വാഗതവും സൈനുദ്ദീൻ അമാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.