സു​നീ​ർ പു​ളി​ക്ക​ൽ, ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, ഹു​സ്സൈ​ൻ ജ​മാ​ൽ ചു​ങ്ക​ത്ത​റ

ജിദ്ദ ദഅവാ കോഓഡിനേഷൻ കമ്മിറ്റിക്ക് പുതിയ നേതൃത്വം

ജിദ്ദ: അനസ് ബിൻ മാലിക് സെൻറർ കേന്ദ്രമായി പ്രവർത്തിക്കുന്ന വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്‍റെ കീഴ്‌ഘടകമായ ജിദ്ദ ദഅവാ കോഓഡിനേഷൻ സെൻട്രൽ കമ്മിറ്റി നിലവിൽവന്നു. ഏഴ് ഏരിയ കമ്മിറ്റികളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട സെൻട്രൽ കൗൺസിൽ അംഗങ്ങൾ ഡിജിറ്റൽ വോട്ടിങ്ങിലൂടെയാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. അനസ് ബിൻ മാലിക് സെൻററിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽ വിസ്‌ഡം യൂത്ത് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി താജുദ്ദീൻ സ്വലാഹി ഉദ്ബോധനം നടത്തി.

ശറഫിയ്യ അനസ് ബിൻ മാലിക് സെന്ററിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സുനീർ പുളിക്കൽ അധ്യക്ഷത വഹിച്ചു. ചീഫ് ഇലക്ട്രൽ ഓഫിസർ അബ്ദുൽ ജലീൽ വളവന്നൂർ, അസിസ്റ്റൻസ് മുഹമ്മദ് റഫീഖ് സുല്ലമി, ഡോ. അഷ്‌റഫ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഹുസ്നി പുളിക്കൽ സാങ്കേതിക സഹായം നൽകി. ഫൈസൽ വാഴക്കാട് സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ: സുനീർ പുളിക്കൽ (പ്രസി), അബ്ദുർറഷീദ് ചേരൂർ, അബ്ദുൽ ഗഫൂർ പൂങ്ങാടൻ, ഇഖ്ബാൽ തൃക്കരിപ്പൂർ (വൈസ് പ്രസി), ഫൈസൽ വാഴക്കാട് (ജനറൽ സെക്ര), നബീൽ പാലപ്പറ്റ, അബ്ദുൽ ജബ്ബാർ വണ്ടൂർ, മുഹമ്മദ് റഫീഖ് സുല്ലമി (ജോ. സെക്ര), ഹുസ്സൈൻ ജമാൽ ചുങ്കത്തറ (ട്രഷ). വിവിധ വകുപ്പുകളുടെ ചുമതലകൾ യഥാക്രമം ഫീൽഡ് ദഅവ: അബ്ദുർറസാഖ് ഇരിക്കൂർ (ചെയർ), ശിഹാബ് ബവാദി (കൺ), അനസ് ബിൻ മാലിക് മദ്രസ: മുസ്‌തഫ ഇരുമ്പുഴി (ചെയർ), റൗനക് ഓടക്കൽ (കൺവീനർ), മീഡിയ ആൻഡ് പബ്ലിസിറ്റി: റിയാസ് എടരിക്കോട് (ചെയർ), ഷാഹിദ് ഇരിവേറ്റി (കൺ), സോഷ്യൽ വെൽഫെയർ ആൻഡ് പബ്ലിക് റിലേഷൻ: ഡോ. അഷ്‌റഫ് (ചെയർ), മുഹമ്മദ് കുട്ടി ഐക്കരപ്പടി (കൺ), ഐ.ടി. ആൻഡ് ഓഡിയോ വിഡിയോ: അബ്ദുർറഹീം എടക്കര (ചെയർ), ഇസ്‌മായിൽ ബേപ്പൂർ (കൺ), ക്രിയേറ്റിവ് വിങ്: മുഹമ്മദ് റിയാസ് (ചെയർ), എ.എൻ.ബി റഫീഖ് (കൺ), പബ്ലിക്കേഷൻ വിങ്: ഫൈസൽ വളപട്ടണം (ചെയർ), ബദറുദ്ദീൻ കണ്ണൂർ (കൺ), ഖുർആൻ-ഹദീസ് ലേണിങ്‌ കോഴ്‌സ്: അബ്ദുൽ ജബ്ബാർ വണ്ടൂർ (ചെയർ), മുജീബ് തച്ചമ്പാറ (കൺ), പീസ് റേഡിയോ ആൻഡ് ജാമിഅ അൽഹിന്ദ്: മുജീബ് റഹ്‌മാൻ റാബിഖ് (ചെയർ), അബ്ദുർറസാഖ് ഇരിക്കൂർ (കൺ), ഫോക്കസ് പ്രഫഷനൽ വിങ്: ഷബീറലി (ചെയർ), ശമീർ എടത്തനാട്ടുകര (കൺ), എംപ്ലോയ്മെൻറ് വിങ്‌: മുഹ്‌സിൻ മക്കാർ തൃശൂർ (ചെയർ), സൽമാനുൽ ഹാരിസ് (കൺ), ബിൽഡിങ് മെയിന്റനൻസ്: ബദറുദ്ദീൻ കണ്ണൂർ (ചെയർ), അബ്ബാസ് പുൽപറ്റ (കൺവീനർ).

Tags:    
News Summary - New leadership for Jeddah Dawa Coordinating Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.