യാംബു: കെ.എം.സി.സി ഷർഖ് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഏരിയതല കൺവെൻഷനിൽ അബ്ദുറഷീദ് മടത്തിപ്പാറ അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ ഒഴുകൂർ മുഖ്യപ്രഭാഷണം നടത്തി. വി.പി. മുഹമ്മദ്, സിറാജ് മുസ്ലിയാരകത്ത്, അബ്ദുറസാഖ് നമ്പ്രം, അഷ്റഫ് കല്ലിൽ, അബ്ദുൽ ഹമീദ് കൊക്കച്ചാൽ എന്നിവർ സംസാരിച്ചു.
കെ.എം.സി.സി നാഷനൽ കമ്മിറ്റിയുടെ സാമൂഹിക സുരക്ഷപദ്ധതി അംഗത്വ കാമ്പയിന്റെ ഏരിയാതല ഉദ്ഘാടനം അബ്ദുറഹീം കരുവൻതിരുത്തി നിർവഹിച്ചു. മാമുക്കോയ ഒറ്റപ്പാലം ഏരിയാ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷബീർ ഹസ്സൻ കാരക്കുന്ന് സ്വാഗതവും സുൽഫിക്കർ അലി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: മുഹമ്മദ് ഫൈസി (ചെയർ.), അബ്ദുറഷീദ് മടത്തിപ്പാറ (പ്രസി.), റിയാസ് അമ്പലപ്പാറ, ഗഫൂർ വണ്ടൂർ, അജ് നാസ് മഞ്ചേരി, മുജീബ് വെള്ളേരി, മുഹമ്മദലി അരിമ്പ്ര (വൈസ് പ്രസി.), സൈഫുല്ല കരുവാരകുണ്ട് (ജന.സെക്ര.), ശരീഫ് പെരിന്താറ്റിരി (ഓർഗ. സെക്ര.), നിഷാദ് കൊയിലാണ്ടി, ഫൈറോസ് മഞ്ചേരി, നിസാർ വളാഞ്ചേരി, റിയാസ് മമ്പുറം, ഹംസ കൂട്ടിലങ്ങാടി (ജോ. സെക്ര.), സുൽഫിക്കർ അലി വള്ളിക്കാപ്പറ്റ (ട്രഷ.), സമീർ ബാബു കാരക്കുന്ന് (സ്പോർട്സ് വിങ് ചെയർ.), ഷറഫു ഒഴുകൂർ, അഷ്റഫ് കല്ലിൽ, സിറാജ് മുസ്ലിയാരകത്ത്, ഷബീർ ഹസൻ കാരക്കുന്ന് (ഉപദേശക സമിതി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.