റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്റെ 2023-2025 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദിലെ ദൗറത്തുൽ മനാഖ് ഇസ്തിറാഹിൽ നടന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ബഷീർ സാപ്റ്റ്കൊ (കോഓഡിനേറ്റർ), സലിം വാലില്ലാപ്പുഴ (പ്രസി.), റസൽ മഠത്തിപറമ്പിൽ (ജന. സെക്ര.), നിസാം കായംകുളം (ട്രഷ.), ഷരീഖ് തൈക്കണ്ടി (ജീവകാരുണ്യ കൺവീനർ), യാസിർ അലി, നൗഷാദ് യാഖൂബ് (വൈ. പ്രസി.), ശ്യാം വിളക്കുപാറ (ജോ. സെക്ര.), പ്രഡിൻ അലക്സ് (ആർട്സ് ആൻഡ് കൾച്ചറൽ കൺവീനർ), റിയാസ് വണ്ടൂർ (മീഡിയ കോഓഡിനേറ്റർ), സിയാദ് വർക്കല (പി.ആർ.ഒ), നാസർ പൂവാർ, കെ.ജെ. റഷീദ് (ജീവകാരുണ്യ ജോയിൻ കൺവീനർമാർ), സഫീർ അലി (ആർട്സ് ആൻഡ് കൾച്ചറൽ ജോയൻറ് കൺവീനർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ദേശീയ കമ്മിറ്റി അംഗങ്ങളായി സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ജോൺസൻ മാർക്കോസ്, മുജീബ് കായംകുളം, ബിനു കെ. തോമസ് എന്നിവരെ നിയമിച്ചു. ജലീൽ ആലപ്പുഴ, ഷാജഹാൻ ചാവക്കാട്, റഫീഖ് വെട്ടിയാർ എന്നിവരാണ് ഉപദേശകസമിതി അംഗങ്ങൾ.
കൂടാതെ 16 അംഗ നിർവാഹക സമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. മുഖ്യ രക്ഷാധികാരികളും സൗദി ദേശീയ കമ്മിറ്റി അംഗങ്ങളും തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.കഴിഞ്ഞ ഭരണസമിതിയുടെ നേതൃത്വത്തിൽ ‘മരുഭൂമിയിലേക്കൊരു കാരുണ്യയാത്ര’ പദ്ധതിയുൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ റിയാദിൽ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.