ത്വാഇഫ്: സൗദി കെ.എം.സി.സിക്ക് കീഴിൽ പുതിയ അംഗത്വ അടിസ്ഥാനത്തിൽ ത്വാഇഫ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽവന്നു. ത്വാഇഫിലെ ആറ് ഏരിയ കമ്മിറ്റികൾ മുഖേന അംഗത്വ കാമ്പയിനിലൂടെ നിലവിൽവന്ന ഏരിയ കമ്മിറ്റി കൗൺസിലിലൂടെയാണ് സാരഥികളെ തിരഞ്ഞെടുത്തത്.
മത്ന റോനഖ് ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗം കെ.എം.സി.സി നാഷനൽ കമ്മിറ്റി ട്രഷററും മക്ക സെൻട്രൽ കമ്മിറ്റി പ്രസിഡന്റുമായ കുഞ്ഞിമോൻ കാക്കിയ ഉദ്ഘാടനം ചെയ്തു. നാലകത്ത് മുഹമ്മദ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. ഹമീദ് പെരുവള്ളൂർ, മൊയ്തീൻകുട്ടി അൽ കുറുമ, ലത്തീഫ് പരപ്പനങ്ങാടി, മജീദ് കൊയിലാണ്ടി, ഖാസിം ഹവിയ്യ, സലാം പുല്ലാളൂർ എന്നിവർ പുതിയ കമ്മിറ്റിക്ക് ആശംസ നേർന്ന് സംസാരിച്ചു. ശരീഫ് മണ്ണാർക്കാട് സ്വാഗതവും ബഷീർ താനൂർ നന്ദിയും പറഞ്ഞു. നാഷനൽ കമ്മിറ്റി റിട്ടേണിങ് ഓഫിസർമാർകൂടിയായ കുഞ്ഞിമോൻ കാക്കിയ, മക്ക സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ എന്നിവർ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ഭാരവാഹികൾ: ജലീൽ തോട്ടോളി ചെറുകുളമ്പ് (ഉപദേശകസമിതി ചെയർ), നാലകത്ത് മുഹമ്മദ് സ്വാലിഹ് (പ്രസി), അബ്ദുൽ സലാം പുല്ലാളൂർ, മുജീബ് കോട്ടക്കൽ, ബാപ്പുട്ടി അസീറ, കോയ കടലുണ്ടി (വൈസ് പ്രസി), ശരീഫ് മണ്ണാർക്കാട് (ജന. സെക്ര), അഷ്റഫ് താനാളൂർ (ഓർഗ. സെക്ര), മുഹമ്മദ് ഷാ തങ്ങൾ, അഷ്റഫ് നഹാരി, അബ്ബാസ് രാമപുരം, മുസ്തഫ പെരിന്തൽമണ്ണ (സെക്ര), ബഷീർ താനൂർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.