റിയാദ്: വാഴയൂർ സർവിസ് ഫോറം (വി.എസ്.എഫ്) സൗദി ചാപ്റ്റർ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഗൂഗ്ൾ മീറ്റിൽ നടന്ന ജനറൽ ബോഡി യോഗം മുഹമ്മദ് അബ്ദുറഹ്മാൻ യൂസഫ് മലബാറി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ഉൽപാദനക്ഷമവും പിരിമുറുക്കമില്ലാത്തതുമായ ജീവിതത്തിന് അവർക്ക് കരുതലും അംഗീകാരവും പിന്തുണയും പ്രചോദനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യാതിഥി വി.എസ്.എഫ് ഖത്തർ മുഖ്യ രക്ഷാധികാരി വി.സി. മശ്ഊദ് തിരുത്തിയാട് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡൻറ് റഷീദ് കക്കോവ് അധ്യക്ഷത വഹിച്ചു. ഷൗക്കത്തലി കോട്ട ജിദ്ദ (പ്രസി.), രതീഷ് എം.ഇ കാരാട് റിയാദ് (ജന. സെക്ര.), ഉബൈദ് കക്കോവ് ദമ്മാം (ട്രഷ.) എന്നിവരെ കൂടാതെ, വിവിധ പ്രവിശ്യകളെ പ്രതിനിധീകരിക്കുന്ന വൈസ് പ്രസിഡൻറുമാരായി റഹ്മത്തുല്ലാഹി തിരുത്തിയാട് റിയാദ് (സെൻട്രൽ പ്രൊവിൻസ്), ലിയാക്കത്തലി കോട്ട ത്വാഇഫ് (വെസ്റ്റേൺ പ്രൊവിൻസ്), ചന്ദ്രൻ വാഴയൂർ ദമ്മാം (ഈസ്റ്റേൺ പ്രൊവിൻസ്) എന്നിവരെയും ജോ. സെക്രട്ടറിമാരായ മുഹമ്മദ് അദിൻഷാ ചാനത്ത് മക്ക (വെസ്റ്റേൺ പ്രൊവിൻസ്), ഉണ്ണികൃഷ്ണൻ വാഴയൂർ റിയാദ് (സെൻട്രൽ പ്രൊവിൻസ്), മുഹമ്മദ് ഷബീറലി പി.വി ദമ്മാം (ഈസ്റ്റേൺ പ്രൊവിൻസ്) എന്നിവരെയും തിരഞ്ഞെടുത്തു.
വി.എസ്.എഫ് യു.എ.ഇ ചാപ്റ്റർ പ്രസിഡൻറ് അരവിന്ദ് കാരാട്, ഖത്തർ ചാപ്റ്റർ പ്രസിഡൻറ് ആസിഫ് കോട്ടുപാടം എന്നിവർ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നു. റഷീദ് കക്കോവ്, ബിജേഷ് അയിലാളത്ത് പാറമ്മൽ, ഒ.കെ. സഹീർ, അസീസ് കാരാട്, അബ്ദുല്ലത്തീഫ് പുല്ലാറാട്ട്, എം.കെ. നൗഷാദ്, ഷെരീഫ് കക്കോവ്, ജലീൽ കക്കോവ്, ഖാലിദ് എ.പി അഴിഞ്ഞിലം, ഷെരീഫ് സി.കെ കോട്ടുപ്പാടം അബഹ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷൗക്കത്തലി കോട്ട പാറമ്മൽ സ്വാഗതവും പുതിയ ചാപ്റ്റർ സെക്രട്ടറി രതീഷ് എം.ഇ കാരാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.