മദീന: ഖാദിമുൽ ഹറമൈൻ ഹജ്ജ് ഉംറ പദ്ധതിക്ക് കീഴിലെത്തിയ ഉംറ തീർഥാടകർ മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിന്റിങ് കോംപ്ലക്സ് സന്ദർശിച്ചു. മദീനയിൽ താമസിക്കുന്ന സമയത്ത് തീർഥാടകർക്കായുള്ള സാംസ്കാരിക പരിപാടിയുടെ ഭാഗമാണിത്. തീർഥാടകർ സമുച്ചയത്തിലെ സാങ്കേതികവും ഭരണപരവുമായ വകുപ്പുകൾ സന്ദർശിച്ചു. ഖുർആൻ പരിപാലന പ്രവർത്തനങ്ങൾ, അച്ചടിയുടെയും ലോക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിന്റെയും ഘട്ടങ്ങൾ സന്ദർശകർ കണ്ടു.
ആദ്യ സംഘത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിൽനിന്നുള്ള 12 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 250 പ്രമുഖ ഇസ്ലാമിക വ്യക്തികളാണുള്ളത്. 66 രാജ്യങ്ങളിൽനിന്നുള്ള ആയിരം സ്ത്രീ-പുരുഷ ഉംറ തീർഥാടകരാണ് ഈ വർഷം സൽമാൻ രാജാവിന്റെ അതിഥികളായെത്തുന്നത്. ആദ്യ സംഘമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ബാക്കിയുള്ളവർ വരും ദിവസങ്ങളിലായി പുണ്യഭൂമിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.