റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) റിയാദ് കൗൺസിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. റിയാദ് മലസിലെ ചെറീസ് റസ്റ്റാറൻറ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് ഷംനാസ് അയ്യൂബ് അധ്യക്ഷത വഹിച്ചു.
ഗ്ലോബൽ വൈസ് പ്രസിഡൻറ് ശിഹാബ് കൊട്ടുകാട്, അഡ്വൈസറി ബോർഡ് മെമ്പർ സ്റ്റാൻലി ജോസ്, ഇവൻറ് കോഓഡിനേറ്റർ മുഹമ്മദാലി മരോട്ടിക്കൽ, മിഡിലീസ്റ്റ് വൈസ് പ്രസിഡൻറ് നാസർ ലെയ്സ്, നാഷനൽ കോഓഡിനേറ്റർ ഡൊമിനിക് സാവിയോ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സമവായ ചർച്ചയിലൂടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.
കബീർ പട്ടാമ്പി (പ്രസി.), സലാം പെരുമ്പാവൂർ (സെക്ര.), ബിൽറു ബിന്യാമിൻ (ട്രഷ.), നിസ്സാർ പള്ളിക്കശ്ശേരി, ബിജു സ്കറിയ (വൈസ് പ്രസി.), ഷംനാദ് കുളത്തുപ്പുഴ, നവാസ് ഒപ്പീസ് (ജോ. സെക്ര.), നബീൽ മഞ്ചേരി (ജോ. ട്രഷ.),
ഷാനവാസ് അസീസ് (ചാരിറ്റി ആൻഡ് സോഷ്യൽ വെൽഫെയർ കോഓഡിനേറ്റർ), ഹാരിസ് ചോല (മീഡിയ), സുധീപ് (ആർട്സ് ആൻഡ് കൾച്ചർ), നസീർ ഹനീഫ (ബിസിനസ് കോഓഡിനേറ്റർ), സനീഷ് നസീർ (ഇവൻറ് കോഓഡിനേറ്റർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ജനുവരി അവസാനം തായ്ലൻഡിൽ നടക്കുന്ന ഗ്ലോബൽ കൺവെൻഷന് വേണ്ടിയുള്ള രജിസ്ട്രേഷനും റിയാദിൽ നിന്ന് കൂടുതൽ ആളുകളെ എത്തിക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. സെക്രട്ടറി ജാനിഷ് അയ്യാടൻ സ്വാഗതവും ഗ്ലോബൽ എക്സിക്യൂട്ടിവ് അംഗം മുഹമ്മദാലി മരോട്ടിക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.