ജിദ്ദ: കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൗൺസിൽ മീറ്റ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ലത്തീഫ് കളരാന്തിരി അധ്യക്ഷത വഹിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, സെക്രട്ടറി ശിഹാബ് താമരക്കുളം എന്നിവർ കമ്മിറ്റി രൂപവത്കരണത്തിന് നേതൃത്വം നൽകി.
കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി അവതരിപ്പിച്ചു. വി.പി. അബ്ദുറഹിമാൻ, ഹസ്സൻകോയ പെരുമണ്ണ, ഇബ്രാഹിം കൊല്ലി, എൻ.പി. അബ്ദുൽ വഹാബ്, കെ. സൈദലവി, ഷബീർ അലി, നൗഫൽ പറമ്പിൽ ബസാർ, റഫീഖ് ചാലിക്കര, അഷ്റഫ് കോങ്ങയിൽ, ഒ.പി അബ്ദുസ്സലാം, നാസർ സിറ്റി, തഹ്ദീർ, ബഷീർ വീര്യമ്പ്രം തുടങ്ങിയവർ സംസാരിച്ചു. സൈനുൽ ആബിദീൻ സ്വാഗതവും ടി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. റഹീം കാക്കൂർ ഖിറാഅത്ത് നടത്തി.
ഭാരവാഹികൾ: അബ്ദുൽ ലത്തീഫ് കളരാന്തിരി (ചെയർ), ഇബ്രാഹിം കൊല്ലി (പ്രസി), എ. സൈനുൽ ആബിദീൻ (ജന. സെക്ര), ഒ.പി. അബ്ദുൽ സലാം (ട്രഷ.), ടി.കെ. അബ്ദുറഹ്മാൻ (സീനിയർ വൈസ് പ്രസി.), ഹസ്സൻകോയ പെരുമണ്ണ (ഓർഗ. സെക്ര.), എൻ.പി. അബ്ദുൽ വഹാബ്, സുബൈർ വാണിമേൽ, കെ. സൈദലവി (കുട്ടിമോൻ), റിയാസ് താത്തോത്ത്, മുഹമ്മദ് ഷാഫി പുത്തൂർ (വൈസ് പ്രസി.), ഷബീർ അലി, നൗഫൽ പറമ്പിൽ ബസാർ, റഫീഖ് ചാലിക്കര, നിസാർ മടവൂർ, സാലിഹ് പൊയിൽതൊടി, തഹ്ദീർ, ബഷീർ വീര്യമ്പ്രം (സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.