ജിദ്ദ: കരുവാരകുണ്ട് പാലിയേറ്റിവ് ജിദ്ദ ചാപ്റ്റര്‍ ജനറൽ ബോഡി സംഘടിപ്പിച്ചു. ശറഫിയ റയാൻ വില്ലയിൽ ചേർന്ന യോഗം ഉപദേശക സമിതി അംഗം യൂസുഫ് കുരിക്കൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. വാർഷിക, സാമ്പത്തിക റിപ്പോർട്ട് ഷംസുദ്ദീൻ ഇല്ലിക്കുത്ത് അവതരിപ്പിച്ചു.
പാലിയേറ്റിവിലെ രജിസ്റ്റർ ചെയ്ത രണ്ടു കുടുംബങ്ങൾക്കുള്ള ധനസഹായം നൽകാൻ തീരുമാനിച്ചു. പുതിയ ഭാരവാഹികൾ: സിറാജ് മുസ്ലിയാരകത്ത് (പ്രസി.), ഹനീഫ കുരിക്കൾ, അഷ്റഫ് കുട്ടത്തി (വൈ. പ്രസി.), മുഹമ്മദ് കുഞ്ഞാപ്പു (ജന. സെക്ര.), ബൈജു കൽക്കുണ്ട്, ഫാസിൽ പറമ്പിൽ (ജോ. സെക്ര.), ശംസുദ്ദീൻ ഇല്ലിക്കുത്ത് പുൽവെട്ട (ട്രഷ). 21 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.
ഉമർ പുത്തൂർ, ഇല്യാസ് തരിശ്, സി.ടി. ഹാഫിദ്, ജാഫർ സാദിഖ്, അൻവർ അരിമണൽ, അലവി കുട്ടത്തി എന്നിവർ സംസാരിച്ചു. സിറാജ്, ആസിഫ്, റഷീദ് കൊടക്കുന്നൻ, സുബൈർ, എൻ.കെ. മുജീബ്, സജീർ എന്നിവർ നേതൃത്വം നൽകി. ഉസ്മാൻ കുണ്ടുകാവിൽ സ്വാഗതവും അക്ബർ നാണി കേരള നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.