ജിദ്ദ: കാലാവധി തീർന്ന ഒമ്പത് ടൺ ഭക്ഷ്യവസ്തുക്കൾ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പിടിച്ചെടുത്തു.ജിദ്ദയിലെ ഒരു സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് ഇത്രയും ഭക്ഷ്യവസ്തുകൾ കണ്ടെത്തിയത്.
കാലാവധി തീർന്നതും തീയതികൾ രേഖപ്പെടുത്താത്തതുമായ ഭക്ഷ്യവസ്തുകൾ പിടിച്ചെടുത്തതിലുണ്ട്. കാലാവധി കഴിഞ്ഞ ഈ ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുമെന്നും സ്ഥാപനത്തിനെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
സ്ഥാപനങ്ങൾ ഭക്ഷ്യനിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഫീൽഡ് പരിശോധന സന്ദർശനങ്ങൾ തുടരും. നിയമലംഘനം നടത്തുന്ന സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കും. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിവരമറിയിക്കണമെന്നും ഉപഭോക്താക്കളോട് അതോറിറ്റി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.