???????

വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച നി​സാ​റി​െൻറ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി

റി​യാ​ദ്​: ഇൗ ​മാ​സം മൂ​ന്നി​ന്​ റി​യാ​ദി​ൽ ടാ​ങ്ക​ർ ലോ​റി മ​റി​ഞ്ഞ്​ മ​രി​ച്ച കൊ​ല്ലം ക​ട​യ്​​ക്ക​ൽ മാ​േ ​ങ്കാ​ട്​ മു​ത​യി​ൽ സ്വ​ദേ​ശി പ​ള്ളി​ക്കു​ന്നി​ൽ വീ​ട്ടി​ൽ നി​സാ​റു​ദ്ദീ​​െൻറ (43) മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി. ച ൊ​വ്വാ​ഴ്​​ച രാ​വി​ലെ 11ഒാ​ടെ റി​യാ​ദ് ന​സീ​മി​ലെ മ​ഖ്​​ബ​റ​യി​ലാ​ണ്​ ഖ​ബ​റ​ട​ക്കി​യ​ത്. കോ​വി​ഡ്​ നി​യ​ന ്ത്ര​ണ​മു​ള്ള​തി​നാ​ൽ അ​ടു​ത്ത​ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രു​മാ​യി വ​ള​രെ കു​റ​ച്ചു​പേ​േ​ര പ​െ​ങ്ക​ടു​ത്തു​ള്ളൂ. റി​യാ​ദ്​ ന​ദീ​മി​ലെ സീ​വേ​ജ്​ പ്ലാ​ൻ​റി​ൽ​നി​ന്ന്​ മാ​ലി​ന്യം ​കൊ​ണ്ടു​പോ​കു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു​ നി​സാ​ർ.


ജ​നാ​ദി​രി​യ​യി​ലെ പ്ലാ​ൻ​റി​ൽ കൊ​ണ്ടു​പോ​യി നി​ക്ഷേ​പി​ച്ച ശേ​ഷം തി​രി​ച്ചു​വ​രു​േ​മ്പാ​ൾ റോ​ഡി​ലെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റി നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. ഇ​ള​കി നി​ല​ത്തു​വീ​ണ ടാ​ങ്കി​ന്​ അ​ടി​യി​ൽ​പെ​ട്ട്​ ത​ൽ​ക്ഷ​ണം മ​രി​ച്ചു. പൊ​ലീ​സാ​ണ്​ മൃ​ത​ദേ​ഹം ശു​മൈ​സി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ എ​ത്തി​ച്ച​ത്. ദീ​ർ​ഘ​കാ​ലം സൗ​ദി​യി​ലു​ണ്ടാ​യി​രു​ന്ന നി​സാ​ർ പു​തി​യ വി​സ​യി​ൽ റി​യാ​ദി​ൽ എ​ത്തി​യി​ട്ട്​ ര​ണ്ടു​​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. സ​ലാ​ഹു​ദ്ദീ​ൻ-​ആ​രി​ഫ ബീ​വി എ​ന്നി​വ​രാ​ണ്​​ മാ​താ​പി​താ​ക്ക​ൾ. ഭാ​ര്യ: സ​ജീ​ല ബീ​വി. മ​ക്ക​ൾ: മു​ഫീ​ദ ഫ​ർ​സാ​ന, മു​ർ​ഷി​ദ്​ ഫ​ർ​സാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: നി​ഹാ​സ് (കേ​ര​ള അ​റ​ബി​ക്​ മു​ൻ​ഷീ​സ്​ അ​സോ​സി​യേ​ഷ​ൻ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി), ഷൈ​ല ബീ​വി, ഷാ​മി​ല ബീ​വി.


നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​മൂ​ഹി​ക​​പ്ര​വ​ർ​ത്ത​ക​രാ​യ സാ​ദി​ഖ് തു​വ്വൂ​ർ, അ​ൻ​വ​ർ ഹ​ജ്‌ പ​ന​ച്ചി​മൂ​ട് എ​ന്നി​വ​രാ​ണ്​ സ​ഹാ​യി​ച്ച​ത്. ഖ​ബ​റ​ട​ക്ക ച​ട​ങ്ങി​ന്​ പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി ട്ര​ഷ​റ​ർ അം​ജ​ദ് ആ​ലു​വ, ത​നി​മ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ശ​രീ​ഫ് റോ​ഡു​വി​ള, ബ​ന്ധു​ക്ക​ളാ​യ നാ​ഷിം ഖാ​ൻ, നാ​സി, സു​ഹൃ​ത്തു​ക്ക​ളാ​യ മു​സ്ത​ഫ അ​ബ്​​ദു​സ്സ​ലാം, നി​ഷാ​ദ് ക​ട​യ്ക്ക​ൽ, നൗ​ഷാ​ദ് പു​ന​ലൂ​ർ, അ​ബ്​​ദു​റ​ഹിം ഓ​മ​ശ്ശേ​രി, സൗ​ദി സ്​​പോ​ൺ​സ​റാ​യ റാ​ഷി​ദ് ബ​ഹ​ദൂ​ൻ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - nisar-riyad death-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.