ജിദ്ദ: ഹജ്ജ് തീർഥാടകർക്കിടയിൽ പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന പകർച്ചവ്യാധികളോ രോഗങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ ആലി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ആഭ്യന്തര മന്ത്രാലയം നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തീർഥാടകർ ചൂടിനെ കരുതിയിരിക്കണം. ആവശ്യമായ മുൻകരുതൽ എടുക്കുകയും നിർദേശങ്ങൾ പാലിക്കുകയും വേണം. സൂര്യപ്രകാശവുമായി നേരിട്ട് സമ്പർക്കമില്ലാതിരിക്കുക, യാത്രാവേളയിൽ ആവശ്യത്തിന് ദ്രാവകങ്ങൾ കുടിക്കുക എന്നിവ പാലിക്കണമെന്ന് വക്താവ് തീർഥാടകരോട്
ആവശ്യപ്പെട്ടു. വിവിധ വകുപ്പുകളുമായി യോജിച്ച് തീർഥാടകരുടെ സേവനത്തിനായി ആവശ്യമായ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. 32,000ത്തോളം ജീവനക്കാർ ഹജ്ജ് വേളയിൽ ആരോഗ്യരംഗത്ത് സേവനത്തിനായുണ്ട്. സൗദി അറേബ്യയിലേക്ക് തീർഥാടകർ എത്തിയ ആദ്യ നിമിഷം മുതൽ മുഴുവൻ ആരോഗ്യ സംവിധാനങ്ങളോടുംകൂടി തീർഥാടകരെ സേവിക്കാൻ ആരോഗ്യമന്ത്രാലയം രംഗത്തുണ്ടെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.