റിയാദ്: സൗദി തലസ്ഥാന നഗരത്തിലെ പ്രധാന മലയാളി സംഘടനകളുടെ കൂട്ടായ്മയായ റിയാദ് എൻ.ആർ.കെ ഫോറം ദീർഘകാലത്തെ ഇടവേളക്ക് ശേഷം പുനഃസംഘടിപ്പിച്ചു. കോവിഡ് കാലത്തോടെ വിവിധ കാരണങ്ങളാൽ പ്രവർത്തനം നിലച്ചിരുന്ന റിയാദിലെ മലയാളി സംഘടനകളുടെ ഏകോപന സമിതിയായ ഫോറം ബത്ഹ ഡി പാലസ് ഹോട്ടലിൽ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിലാണ് പുനഃസംഘടിപ്പിച്ചത്. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ.എം.സി.സി നേതാവ് സി.പി. മുസ്തഫയാണ് ഫോറം ചെയർമാൻ. കേളി രക്ഷധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായി ജനറൽ കൺവീനറും ഒ.ഐ.സി.സി പ്രതിനിധി സി.എം. കുഞ്ഞി കുമ്പള ട്രഷററുമായി തെരഞ്ഞെടുക്കപ്പെട്ടു. ശുഹൈബ് പനങ്ങാങ്ങര, അഷ്‌റഫ് മൂവാറ്റുപുഴ, ജോൺ ക്ലീറ്റസ്, ഫിറോസ്, ശുഹൈബ്, ജലീൽ തിരൂർ (വൈസ് ചെയർമാന്മാർ), നാസർ കാരക്കുന്ന്, സുധീർ കുമ്മിൾ, അഡ്വ. അബ്ദുൽ ജലീൽ, അലി ആലുവ, ഉമർ മുക്കം, അസീസ് വെങ്കിട്ട (ജോയിൻറ് കൺവീനർമാർ), യഹ്‌യ കൊടുങ്ങല്ലൂർ (ജോയിൻറ് ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
41 അംഗങ്ങളടങ്ങിയ ജനറൽ കൗൺസിലും 25 അംഗങ്ങളടങ്ങിയ നിർവാഹക സമിതിയും ജനറൽ കൗൺസിൽ യോഗത്തോടെ നിലവിൽ വന്നു. ജനറൽ കൗൺസിൽ യോഗത്തിൽ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ കൂട്ടായി സ്വാഗതവും യഹ്‌യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു. ഫോറത്തിെൻറ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് ചെയർമാൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.