ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പരിപാടി വ്യത്യസ്തകൾകൊണ്ടും വൈവിധ്യംകൊണ്ടും ശ്രദ്ധേയമായി. സ്വാതന്ത്ര്യസമര നായകന്മാരും മഹാരഥന്മാരുമായ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, മൗലാനാ അബുൽകലാം ആസാദ്, ഇന്ദിരഗാന്ധി എന്നിവരുടെ ജന്മദിനങ്ങളും മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിെൻറ ഓർമദിനവും ആചരിക്കുന്നതിനാണ് ഇന്ദിര ഗാന്ധിയുടെ ജന്മദിനത്തിൽ ചരിത്രത്തിെൻറ ഇടനാഴികളിലൂടെ സഞ്ചരിക്കുന്ന ഈ പുതുമയാർന്ന പരിപാടി അവതരിപ്പിച്ചതെന്ന് ഒ.ഐ.സി.സി ഭാരവാഹികൾ അറിയിച്ചു. ചിത്രീകരണങ്ങൾ, മഹാരഥന്മാരെക്കുറിച്ചുള്ള വിഡിയോ പ്രദർശനം, സംഗീത ശിൽപം, പുതുതലമുറക്ക് ദേശീയബോധവും സാമൂഹികപ്രതിബദ്ധതയും വളർത്താനുതകുന്ന മറ്റു കലാപരിപാടികൾ, കുട്ടികളുടെ ഫാൻസി ഡ്രസ് എന്നിവയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണങ്ങൾ. ഏദൻ മാത്യു മനോജ്, നൂറിൻ സക്കീർ, നാദിർ നാസ് നാസിമുദ്ദീൻ, നദ സഹീർ, ഇബ്രാഹിം അബൂബക്കർ, നൈനിക നവീൻ എന്നീ കുട്ടികൾ ഒരുമിച്ച് പരിപാടിയുടെ ഉദ്ഘാടനം ചെയ്തു.
മഹിള വേദി ഭാരവാഹികളായ മൗഷ്മി ശരീഫ്, മുംതാസ് അബ്ദുൽറഹ്മാൻ, സോഫിയാ സുനിൽ, റംസീനാ സക്കീർ, സിമി അബ്ദുൽ ഖാദർ, സമീന റഹീം, ആസിഫാ സുബ്ഹാൻ, സോനാ സ്റ്റീഫൻ, മുഫ്സില ഷീനു എന്നിവർ ദേശഭക്തി ഗാനം അവതരിപ്പിച്ചു. ഒ.ഐ.സി.സി കലാവേദി അവതരിപ്പിച്ച 'നമുക്ക് ഇന്ത്യയെ വീണ്ടെടുക്കാം' എന്ന ചിത്രീകരണമായിരുന്നു പരിപാടിയിലെ ഏറ്റവും ആകർഷകം. സോനാ സ്റ്റീഫൻ, സിയാദ് പടുതോട്, സഹീർ മാഞ്ഞാലി, ഷിനു കോതമംഗലം, റഷീദ് കൊളത്തറ, ഇക്ബാൽ പൊക്കുന്ന് എന്നിവർ അഭിനയിച്ച ചിത്രീകരണത്തിെൻറ രചനയും സംവിധാനവും നിർവഹിച്ചത് ഇക്ബാൽ പൊക്കുന്നായിരുന്നു. കാമ്പസുകളിൽ വളർന്നു വരുന്ന മദ്യം, മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്ന സംഗീതശിൽപം മറ്റൊരാകർഷണമായിരുന്നു.
അദ്നാൻ സഹീർ, റിഷാൻ റിയാസ്, ബെഞ്ചമിൻ സ്റ്റീഫൻ, ഹരിശങ്കർ, വിഷ്ണു, പൂജാ പ്രേം, അഭിരാമി, മൻഹാ ഇശൽ, നദ സഹീർ, വിജീഷ് ഹരീഷ് എന്നിവരായിരുന്നു സംഗീത ശിൽപത്തിന് ജീവൻ നൽകിയത്. പ്രേം കുമാറും റഫീഖ് മമ്പാടുമായിരുന്നു സംഗീത ശിൽപം ഒരുക്കി ചിട്ടപ്പെടുത്തിയത്. ഏദൻ മാത്യു, അബാൻ ഹൈദർ, ജോവാനാ ജോൺ, നൈനികാ നവീൻ, ആരോൺ അഭയ്, ഓസ്റ്റിൻ അഭയ്, നവീൻ ജിമി എന്നിവർ നൃത്തം അവതരിപ്പിച്ചു. അഞ്ജു നവീനായിരുന്നു കൊറിയോഗ്രാഫർ. പണ്ഡിറ്റ് നെഹ്റു, മൗലാനാ ആസാദ്, ഇന്ദിര ഗാന്ധി, മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബ്, ഡോ. അംബേദ്കർ, ടിപ്പു സുൽത്താൻ എന്നിവരെ ആയിഷ ഷാമിസ്, മുഹമ്മദ് ഷീഷ്, ഫാസ് ഉമ്മർ ഫാറൂഖ്, ഷെസ തമന്ന, ഇബ്രാഹിം അബൂബക്കർ, താസിൻ നൗഷാദ്, മുഹമ്മദ് യാസീൻ, കാൻസാ മറിയം, നൂറിൻ സകീർ എന്നീ പിഞ്ചു കുഞ്ഞുങ്ങൾ അവതരിപ്പിച്ച ഫാൻസി ഡ്രസിലൂടെ പുനർജ്ജനിപ്പിച്ചു.
പൂജാ പ്രേം, അഭിരാമി, മൻഹാ ഇശൽ, അദ്നാൻ സഹീർ, റിഷാൻ റിയാസ്, ബെഞ്ചമിൻ സ്റ്റീഫൻ, ഹരിശങ്കർ, വിഷ്ണു, വിജീഷ് ഹരീഷ്, നദ സഹീർ എന്നിവർ ദേശഭക്തി നൃത്തം അവതരിപ്പിച്ചു. വിജിഷ നൃത്തം ഒരുക്കി ചിട്ടപ്പെടുത്തി. അസ്മാ സാബു, ഇഹ്സാൻ, നദാ, ഹരിശങ്കർ വിഷ്ണു, ഇശൽ, സബീഹാ ഷീനു, സഹീഹാ ഷീനു, ഇശാ മെഹ്റിൻ, ഫിസാ ഫാത്തിമ എന്നിവർ വിവിധ സന്ദേശങ്ങൾ അടങ്ങിയ നൃത്തം അവതരിപ്പിച്ചു. മുഹമ്മദ് റയാൻ, റഫാൻ സക്കീർ, അഫ്രീൻ, നാദിർ നാസ്, മുഹമ്മദ് അമൻ, അദ്നാൻ, ഷാദിൻ ശബീർ എന്നിവർ സംസാരിച്ചു. ആകിഫാ ബൈജു നെഹ്റുവിനെക്കുറിച്ചുള്ള അവതരണം നടത്തി. അലീഫാ ബൈജു ഹിന്ദി പദ്യ പാരായണവും ഫാത്തിമാ അബ്ദുൽ ഖാദർ, ഫൈഹാ, നദ സഹീർ, ദിയാ സുബ്ഹാൻ, മുംതാസ് അബ്ദുൽ റഹ്മാൻ, സോഫിയാ സുനിൽ, ഷറഫുദ്ദീൻ പത്തനാപുരം, വിജിഷ, ബിജു ദാസ്, ജോബി, മൗഷ്മി ശരീഫ് എന്നിവർ ഗാനങ്ങളും അവതരിപ്പിച്ചു. ആക്ടിങ് പ്രസിഡൻറ് സാക്കിർ ഹുസൈൻ എടവണ്ണ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും നാഷനൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക് നന്ദിയും പറഞ്ഞു. നശുവാ ഉമർ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.