മലപ്പുറം സ്വദേശി അൽജൗഫിൽ മരിച്ചു

സകാക: ഹൃദയാഘാതം മൂലം മലയാളി അൽ-ജൗഫിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി പൂങ്ങാടൻ ഹൗസിൽ ഉസ്മാൻ (59) ദൗമത്ത് അൽജൻഡൽ സെൻട്രൽ ആശുപത്രിയിലാണ് മരിച്ചത്. വെളളിയാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉസ്മാൻ സുഹൃത്തിനോടൊപ്പം ഉടൻ ആശുപത്രിയിലെത്തുകയും പരിശോധനക്ക് വിധേയമാകുകയുമായിരുന്നു. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിയാഞ്ഞതിനാൽ ഡിസ്ചാർജ്ജ് വാങ്ങി പോകുവാൻ തയാറെടുപ്പ് നടത്തുന്നതിനിടയിൽ വീണ്ടും അസ്വസ്ഥത അനുഭവപ്പെടുകയും ഹൃദയാഘാതമുണ്ടായി അന്ത്യം സംഭവിക്കുകയുമായിരുന്നു. 25 വർഷത്തിലധികമായി ദൗമത്തുൽ ജൻഡലിൽ സ്വന്തമായി ബഖാല നടത്തുകയായിരുന്നു. ഭാര്യ: ആസിയ. മക്കൾ: ആഷീർ, ഹസ്ന, ഷഫ്ന. മരുമക്കൾ: റഫീഖ് (ജിദ്ദ), ഉസ്മാൻ(ദുബൈ), തസ്നി. സഹോദരൻ അബ്ദുൽ റഷീദും ഇതേ ബഖാലയിൽ ജോലി ചെയ്യുന്നു. ജിദ്ദയിൽ നിന്ന് മരുമകൻ റഫീഖ് ദൗമയിലെത്തിയിട്ടുണ്ട്.  

Tags:    
News Summary - obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.