അഖിൽ അരവിന്ദ് , നിസാം പുതുശ്ശേരി , ബിനുകുമാർ

കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക്​ സഹായപദ്ധതി പ്രഖ്യാപിക്കണം –നവയുഗം

അൽഅഹ്സ: കോവിഡ് ബാധിച്ചു മരിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സഹായപദ്ധതികൾ പ്രഖ്യാപിക്കണമെന്ന് നവയുഗം സാംസ്ക്കാരികവേദി അൽഅഹ്​സ ഷോബ യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചു മരിച്ച പ്രവാസി ആരോഗ്യപ്രവർത്തകരുടെ കുടുംബങ്ങൾക്ക് വലിയ സാമ്പത്തികസഹായമാണ് സൗദി സർക്കാർ പ്രഖ്യാപിച്ചത്.

ഒട്ടേറെ ഇന്ത്യൻ പ്രവാസികൾക്ക് അതി​െൻറ നേട്ടം ലഭിക്കും. എന്നാൽ ഒരു സഹായവും ഇന്ത്യൻ സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. വിദേശ സർക്കാറുകൾ കാണിക്കുന്ന പരിഗണനപോലും ഇന്ത്യൻ സർക്കാർ സ്വന്തം പൗരന്മാരായ പ്രവാസികളോട് കാണിക്കുന്നില്ല എന്നത് പ്രതിഷേധാർഹമാണ്. നാട്ടിലെത്തി കുടുങ്ങിയ പ്രവാസികൾക്ക് കേരളസർക്കാർ 5000 രൂപ സഹായധനമായി നൽകിയിട്ടു പോലും നാളിതുവരെ കേന്ദ്രസർക്കാർ പ്രവാസികൾക്കായി ഒന്നും ചെയ്​തിട്ടില്ല. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക, കുടുംബത്തിലെ ആർക്കെങ്കിലും ജോലി നൽകുക, വീടില്ലാത്തവർക്ക് വീട് വെക്കാൻ സഹായം നൽകുക തുടങ്ങിയ പല സഹായപദ്ധതികളും കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഉടനെ പ്രഖ്യാപിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.

മേഖല പ്രസിഡൻറ്​ ഉണ്ണി മാധവം അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം ഉദ്ഘാടനം ചെയ്​തു. അഖിൽ അരവിന്ദ് റിപ്പോർട്ട് അവതരിപ്പിച്ചു. ബെൻസിമോഹൻ സംഘടനാ വിശദീകരണം നടത്തി. അബ്​ദുൽ ലത്തീഫ് മൈനാഗപ്പള്ളി, സുശീൽ കുമാർ, രതീഷ് രാമചന്ദ്രൻ, സിയാദ്, മിനി ഷാജി, അൻസാരി, നിസാം എന്നിവർ സംസാരിച്ചു. യൂനിറ്റ്​ ഭാരവാഹികളായി ഉണ്ണി മാധവം (രക്ഷാധികാരി), അഖിൽ അരവിന്ദ് (പ്രസി), ശശികുമാർ (വൈ. പ്രസി), നിസാം പുതുശ്ശേരി (സെക്ര), സുധീർഖാൻ (ജോ. സെക്ര), ബിനുകുമാർ (ട്രഷ) എന്നിവരെയും എക്​സിക്യുട്ടീവ് അംഗങ്ങളായി സലീം, നിസാർ പത്തനാപുരം, ഷറഫുദ്ദീൻ, നിസാം പന്തളം എന്നിവരെയും തെരഞ്ഞെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.