റിയാദ്: സൗദി അറേബ്യയുടെ 91ാമത് ദേശീയ ദിനാഘോഷം വിവിധ പരിപാടികളോട് കൂടി ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആഘോഷിച്ചു. സാമ്പത്തിക രംഗത്ത് സൗദിയുടെ വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാെൻറ ദീർഘവീക്ഷണത്തോടെയുള്ള പുരോഗമനപരമായ പരിപാടികള്‍ രാജ്യത്തിെൻറ എല്ലാ മേഖലകളിലും കാണാന്‍ സാധിക്കും.
വിഷന്‍ 2030 ലക്ഷ്യമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സൗദിയില്‍ നടക്കുന്നത്. ഈ വികസന പദ്ധതികളിലൊക്കെ തന്നെ പ്രവാസി മലയാളികളുടെ പങ്ക് വളരെ വലുതാണ്. അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഒ.ഐ.സി.സി റിയാദ് സെൻറര്‍ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല വല്ലാഞ്ചിറ ആമുഖ പ്രഭാഷണം നടത്തി. മജീദ് ചിങ്ങോലി, ഷാജി സോണ, ഷിഹാബ് കൊട്ടുകാട്, സുരേഷ് ശങ്കര്‍, തെര്ഫിന്, ലത്തീഫ് കാസര്‍കോട്, ഷാനവാസ് മുനമ്പത്ത്, ഷെഫീഖ് കിനാലൂര്‍, നിഷാദ് ആലംകോട്, നൗഷാദ് ആലുവ, സജീര്‍ പൂന്തുറ, ബാലു കുട്ടന്, സുഗതന് നൂറനാട്, അബ്്ദുല്‍ ശുക്കൂര്‍, റോയി വയനാട്, അബ്്ദുല്‍ ജലീല്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് തങ്കച്ചന് വര്‍ഗീസിെൻറ നേതൃത്വത്തില്‍ ഗാനസന്ധ്യയും അരങ്ങേറി. സക്കീര്‍ ദാനത്ത,് തോമസ് രാജു, ഹക്കിം പട്ടാമ്പി, മോഹന്‍ദാസ് വടകര തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ നവാസ് വെള്ളിമാടുകുന്ന് സ്വാഗതവും ജനറല്‍ സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.