റിയാദ്: പ്രസ്ഥാനത്തെ ജീവനുതുല്യം സ്നേഹിക്കുകയും പ്രവാസലോകത്ത് അതിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ പ്രയത്നിക്കുകയും ചെയ്ത ഒരാളായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ റിയാദ് ഒ.ഐ.സി.സി കണ്ണൂർ ജില്ല പ്രസിഡന്റ് അബ്ദുൽ മജീദ് എന്ന് അനുശോചനയോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വളരെ ചെറുപ്പത്തിൽ തന്നെ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ശക്തമായി പങ്കാളിയാവുകയും സംഘർഷഭരിതമായ നാളുകളിൽ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ മുന്നിൽനിന്ന് നയിക്കുകയും ചെയ്ത ആളായിരുന്നു അദ്ദേഹം.
റിയാദ് സെൻട്രൽ കമ്മിറ്റിയും കണ്ണൂർ ജില്ലാകമ്മിറ്റിയും സംയുക്തമായി ബത്ഹയിലെ സബർമതിയിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ സെൻട്രൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിർവഹിച്ചു.
ഒ.ഐ.സി.സി മിഡിലീസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ്, അസ്ക്കർ കണ്ണൂർ, റഹ്മാൻ മുനമ്പത്ത്, യഹ്യ കൊടുങ്ങലൂർ, അബ്ദുൽ സലിം അർത്തിയിൽ, മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണം, ശുക്കൂർ ആലുവ, ഷാനവാസ് മുനമ്പത്ത്, നാദിർഷ റഹ്മാൻ, സിദ്ദീഖ് കല്ലുപറമ്പൻ, സന്തോഷ് ബാബു, ഹരീന്ദ്രൻ പയ്യന്നൂർ, സജീർ പൂന്തുറ, മാത്യു ജോസഫ്, കെ.കെ. തോമസ്, തൽഹത്ത്, ഷാജി മഠത്തിൽ, നാസർ ലെയ്സ്, ജയൻ കൊടുങ്ങല്ലൂർ, മുഹമ്മദ് കോരളായി, നാസർ വലപ്പാട്, ഷിജു പാമ്പാടി, ഹാഷിം പാപ്പനശ്ശേരി, മജു സിവിൽസ്റ്റേഷൻ, വഹീദ് വാഴക്കാട് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.