ദമ്മാം: വികസനം എന്ന മൂടുപടമണിയിച്ച് ജനാധിപത്യ നടപടിക്രമങ്ങൾ പാലിക്കാതെ കെ-റെയിൽ പദ്ധതി നടപ്പിലാക്കാനുള്ള നീക്കവുമായി പിണറായി ഗവൺമെന്റ് മുന്നോട്ടുപോകുന്നതിനെതിരെ ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
കെ-റെയിലിനെതിരെ കെ.പി.സി.സിയും യു.ഡി.എഫും മലപ്പുറം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയും നടത്തുന്ന സമരങ്ങള്‍ക്ക് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പിന്തുണ അറിയിച്ചു. ഒ.ഐ.സി.സി ദമ്മാം മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഗഫൂര്‍ വണ്ടൂര്‍ അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി ഗ്ലോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്‍റ് ഹമീദ് കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. റീജനല്‍ ഭാരവാഹികളായ റഫീക്ക് കൂട്ടിലങ്ങാടി, ചന്ദ്രമോഹന്‍, അബ്ദുല്‍ കരീം പരുത്തിക്കുന്നന്‍, അബ്ബാസ് തറയില്‍, ജില്ല കമ്മിറ്റി ഭാരവാഹികളായ അബ്ദുറഹ്മാന്‍, ഷൗക്കത്ത്, അബ്ദുല്‍ സലാം, നിയാസ് മഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി ഹമീദ് മരക്കാശ്ശേരി സ്വാഗതവും ട്രഷറര്‍ ജമാല്‍ സി. മുഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.