ജുബൈൽ: നാല് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഒ.ഐ.സി.സി കുടുംബവേദി പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ നൂഹ് പാപ്പിനിശ്ശേരിക്ക് യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി ദമ്മാം റീജനൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സലിം പരിപാടി ഉദ്ഘാടനം ചെയ്തു.
മുൻ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് മുവാറ്റുപുഴ, റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശിഹാബ് കായകുളം എന്നിവർ മുഖ്യപ്രഭാഷണം നടത്തി. റീജനൽ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സലിം സൗദി പരമ്പരാഗത വസ്ത്രമായ ബിസ്ത് ധരിപ്പിച്ച് അദ്ദേഹത്തെ ആദരിച്ചു.
നജീബ് നസീർ ഏരിയ കമ്മിറ്റിയുടെ ഉപഹാരം നൽകി. പ്രസിഡന്റ് നജീബ് നസീർ അധ്യക്ഷത വഹിച്ചു. ഷംസുദ്ദീൻ പള്ളിയാളി, നൗഷാദ്, ഷാനവാസ്, ഉണ്ണി കൃഷ്ണൻ, കബീർ സലഫി, സൈഫുദ്ദീൻ പൊറ്റശ്ശേരി, സാറാ ഭായി, യാക്കൂബ്, പി.കെ. നൗഷാദ്, ഡോ. ജൗഷിദ്, അബ്ദുൽ കരിം ഖാസിമി, ഷിനോജ്, ലിബി ജെയിംസ്, സലാം ആലപ്പുഴ, അൻഷാദ് ആദം, എൻ.പി. റിയാസ്, കെ.വി. ആഷിഖ്, നസീർ തുണ്ടിൽ, ഉസ്മാൻ കുന്നംകുളം, നജുമുന്നിസ റിയാസ്, അനിൽ കണ്ണൂർ, തോമസ് മമ്മൂടൻ, ഷാജിദ് കാക്കൂർ, റിനു മാത്യു, മനോജ്, ജെയിംസ് കൈപ്പള്ളിൽ, റോബിൻസൺ, വൈശാഖ്, അലൻ, മഹേഷ്, ഫാറൂഖ്, വഹീദ ഫാറൂഖ്, സുരേഷ് കണ്ണൂർ, അനസ്, സുധിർ, സുബൈർ എന്നിവർ സംസാരിച്ചു. ഷെമീം സ്വാഗതവും അരുൺ കല്ലറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.