ജിദ്ദ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 80ാം പിറന്നാൾ ദിനത്തിൽ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ രാജീവ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ഇന്ത്യയെ ലോകരാജ്യങ്ങളുടെ മുൻനിരയിലേക്ക് ഉയർത്തിയ ഭരണ പരിഷ്കാരങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തത് രാജീവ് ഗാന്ധിയാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഭൂതകാലത്തില്‍ അടയിരിക്കാതെ ഭാവിയിലെ ശാസ്ത്രസാങ്കേതിക മുന്നേറ്റത്തിൽ സാക്ഷികളും പങ്കാളികളുമാകാന്‍ അദ്ദേഹം യുവാക്കളെ ആഹ്വാനംചെയ്തതായും ഇസ്മയിൽ കൂരിപ്പൊയിൽ പറഞ്ഞു.
ജിദ്ദ ഒ.ഐ.സി.സി റീജനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ആസാദ് പോരൂർ, മലപ്പുറം ജില്ല കമ്മിറ്റി വെൽഫെയർ കൺവീനർ സി.പി. മുജീബ് കാളികാവ്, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ അസീസ് ലാക്കൽ, ഷിബു മുഹമ്മദ് സബീൽ, നാഷനൽ കമ്മിറ്റി അംഗം അഷറഫ് അഞ്ചാലൻ, ഇ.പി മുഹമ്മദലി, ഗഫൂർ വണ്ടൂർ, സമീർ പാണ്ടിക്കാട്, മുജീബ് പാക്കട, സമീർ കാളികാവ് എന്നിവർ സംസാരിച്ചു.
വയനാട് ദുരന്തബാധിത മേഖലയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി നിർമിച്ചു നൽകുന്ന വീടിന്റെ ധനശേഖരണാർഥം ഈ മാസം 30ന് ജിദ്ദയിൽ നടത്തുന്ന ബിരിയാണി ചലഞ്ചിന്റെ ഭാഗമായി കോഓഡിനേറ്റർമാരെയും പ്രവർത്തകരെയും ഉൾപ്പെടുത്തി വിശദമായ ചർച്ച സംഘടിപ്പിക്കുന്നതിനും പരിപാടി വിജയിപ്പിക്കുന്നതിനും തീരുമാനിച്ചു. പി.ടി റിയാസ് സ്വാഗതവും ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.