റിയാദ്: ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി നോർക്ക കാർഡ് വിതരണത്തിെൻറ നാലാംഘട്ട വിതരണം വെള്ളിയാഴ്ച തുടങ്ങും. ഉച്ചക്ക് മൂന്നു മുതൽ വൈകീട്ട് ഏഴ് വരെ ബത്ഹ ഡി-പാലസ് ഹോട്ടലിലെ ഒ.ഐ.സി.സി ഓഫിസിലാണ് ഉദ്ഘാടനച്ചടങ്ങ്. നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്ന വിവിധ സേവനങ്ങള്‍ ലഭ്യമാക്കാനും നോർക്ക ഐ.ഡി കാർഡ് പുതുതായി എടുക്കുന്നതിനും പുതുക്കാനും പ്രവാസി ക്ഷേമ പദ്ധതിയിൽ അംഗമാകാനും ഈ അവസരം വിനിയോഗിക്കാം.
വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18നും 70നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് നോർക്ക റൂട്ട്സ് തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാം. നോർക്ക ഐ.ഡി കാർഡിന് പുതുതായി അപേക്ഷിക്കാൻ സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് കോപ്പിയുടെ ആദ്യ പേജ്, അവസാന പേജ്, ഇഖാമ കോപ്പി, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് വേണ്ടത്.
കൂടാതെ നോർക്ക കാർഡ് പുതുക്കുന്നവരാണെങ്കിൽ അവരുടെ പഴയ കാർഡിെൻറ കോപ്പികൂടി കൈവശം ഉണ്ടായിരിക്കണം. വിശദ വിവരങ്ങൾക്ക് സക്കിർ ദാനത്ത് (0567491000), സുരേഷ് ശങ്കർ (0559622706), അമീർ പട്ടണത്ത് (0567844919), സാബു കല്ലേലിഭാഗം (0551165719) എന്നിവരെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.