ജിദ്ദ: ഒമ്പതു വർഷത്തോളമായി ജിദ്ദ ഒ.ഐ.സി.സിയുടെ കീഴിൽ ശറഫിയയിൽ പ്രവർത്തിച്ചിരുന്ന പ്രവാസി സേവനകേന്ദ്രം മുശ്രിഫയിലുള്ള സീസൺസ് റസ്റ്റാറന്റിൽ പുനരാരംഭിച്ചതായി സംഘാടകർ അറിയിച്ചു. പത്തനംതിട്ടയിലെ സീനിയർ മാധ്യമപ്രവർത്തകൻ ബിനു വാഴമുട്ടം മുഖ്യാതിഥിയായി. ജിദ്ദ ഒ.ഐ.സി.സിയുടെ വിവിധ സേവനങ്ങൾ, നോർക്ക പ്രവാസി ക്ഷേമനിധിയിൽ അംഗത്വം നൽകൽ, ഹജ്ജ്, ശബരിമല തീർഥാടകരെ സഹായിക്കൽ തുടങ്ങിയ മേഖലകളിൽ നൽകുന്ന പിന്തുണയും ഏറെ വിലമതിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. റീജനൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ അധ്യക്ഷത വഹിച്ചു.
സീസൺസ് റസ്റ്റാറന്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ സക്കീർ പുളിക്കൽ, കെ.പി.സി.സി ഐ.ടി സെൽ മുൻ അംഗം ഇക്ബാൽ പൊക്കുന്ന്, ജിദ്ദ ഇന്ത്യൻ സ്കൂൾ മുൻ വൈസ് പ്രിൻസിപ്പൽ നൗഫൽ, ജിദ്ദ ഒ.ഐ.സി.സി ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ എടവണ്ണ, ട്രഷറർ ശ്രീജിത്ത് കണ്ണൂർ, ഒ.ഐ.സി.സി ശബരിമല സേവനകേന്ദ്രം കൺവീനർ അനിൽ കുമാർ പത്തനംതിട്ട, ഹജ്ജ് വെൽഫെയർ ഫോറം ജനറൽ കൺവീനർ അഷ്റഫ് വടക്കേക്കാട്, ഒ.ഐ.സി.സി ഹജ്ജ് സെൽ കോഓഡിനേറ്റർ ഷമീർ നദ്വി കുറ്റിച്ചൽ, നാഷനൽ കമ്മിറ്റി പ്രവർത്തക സമിതി അംഗം മനോജ് മാത്യു അടൂർ, മറ്റു ഭാരവാഹികളായ വിലാസ് അടൂർ, എ.ബി.കെ. ചെറിയാൻ മാത്തൂർ, സൈമൺ പത്തനംതിട്ട എന്നിവർ സംസാരിച്ചു. പ്രവാസി സേവനകേന്ദ്രം കൺവീനറും ഗ്ലോബൽ അംഗവുമായ അലി തേക്കുതോട് സ്വാഗതവും നോർക്ക ഹെൽപ് സെൽ കൺവീനറും ജനറൽ സെക്രട്ടറിയുമായ നൗഷാദ് അടൂർ നന്ദിയും പറഞ്ഞു. ബഷീർ അലി പരുത്തിക്കുന്നൻ, ഉസ്മാൻ കുണ്ടുക്കാവ്, ഷിബു തിരുവല്ല, ഉണ്ണി തെക്കേടത്ത്, സജി ജോർജ് കുറുങ്ങാട്ട് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.